ഇന്‍ഡ്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളുമായി കെഎംസിസി ബഹ്‌റൈന്‍

 



മനാമ: (www.kvartha.com 12.08.2021) ഇന്‍ഡ്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളുമായി കെ എം സി സി ബഹ്‌റൈന്‍. ഇന്‍ഡ്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ഇന്ത്യ@75' സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേര്‍ന്നാണ് കെ എം സി സി ബഹ്‌റൈന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 

ഇതോടനുബന്ധിച്ചുള്ള സ്വാതന്ത്ര്യദിന പ്രഭാഷണം ഓഗസ്റ്റ് 13 ന് നടക്കും. വൈകിട്ട് 6.30ന് സൂം വഴി നടക്കുന്ന സംഗമത്തില്‍ എംപിയും പ്രമുഖ വാഗ്മിയുമായ എംപി അബ്ദുല്‍ സമദ് സമദാനി പ്രഭാഷണം നടത്തും. 

ഇന്‍ഡ്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളുമായി കെഎംസിസി ബഹ്‌റൈന്‍


പരിപാടിയില്‍ മറ്റു പ്രമുഖര്‍, കെ എം സി സി നേതാക്കള്‍ സംബന്ധിക്കുമെന്നും ഇന്നലെകളിലെ ഇന്‍ഡ്യയെ ഓര്‍ത്തെടുക്കുന്ന പ്രസ്തുത സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും കെ എം സി സി ബഹ്‌റൈന്‍ ഭാരവാഹികള്‍ അറിയിച്ചു.

Keywords:  News, World, International, Gulf, Bahrain, KMCC, Independence-Day-2021, Celebration, Bahrain KMCC organizes Independence Day celebrations
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia