School inspection | എമിറേറ്റിലെ വിവിധ സ്വകാര്യ സ്കൂളുകളിൽ പരിശോധന നടത്തി ശാർജ പ്രൈവറ്റ് എജ്യുകേഷൻ അതോറിറ്റി

 


ADVERTISEMENT

ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com)
എമിറേറ്റിലെ വിവിധ സ്വകാര്യ സ്കൂളുകളിൽ പരിശോധന നടത്തി ശാർജ പ്രൈവറ്റ് എജ്യുകേഷൻ അതോറിറ്റി (SPEA). വിദ്യാർഥികൾക്ക് സുരക്ഷിത പഠനാന്തരീക്ഷം ഉറപ്പാക്കാനാണ് കർശന പരിശോധനകൾ നടത്തുന്നതെന്ന് എസ് പി ഇ എ. ഡയറക്ടർ അലി അൽ ഹുസ്നി വ്യക്തമാക്കി. അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ഇതിനകം സ്വകാര്യ സ്‌കൂളുകൾക്ക് കൈമാറിയിട്ടുണ്ട്.
  
School inspection | എമിറേറ്റിലെ വിവിധ സ്വകാര്യ സ്കൂളുകളിൽ പരിശോധന നടത്തി ശാർജ പ്രൈവറ്റ് എജ്യുകേഷൻ അതോറിറ്റി

വിദ്യാഭ്യാസ രംഗത്ത് ആരോഗ്യകരമായ ഒരു ചുറ്റുപാടുണ്ടാക്കാൻ എല്ലാ സ്കൂളുകളും മാർഗനിർദേശങ്ങൾ കൃത്യമായി പ്രാബല്യത്തിൽ വരുത്തണം. എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളുടെ ഗുണനിലവാരമുള്ള പ്രവർത്തനങ്ങൾക്കായി സാധ്യമായ പിന്തുണ നൽകുന്നത് നിർബാധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
 
School inspection | എമിറേറ്റിലെ വിവിധ സ്വകാര്യ സ്കൂളുകളിൽ പരിശോധന നടത്തി ശാർജ പ്രൈവറ്റ് എജ്യുകേഷൻ അതോറിറ്റി

ശാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ എമിറേറ്റിലെ വിദ്യാഭ്യാസ വികസനത്തിന് കൂടുതൽ സംഭാവനകൾ നൽകാൻ സ്വകാര്യ സ്കൂളുകൾക്ക് സാധിച്ചിട്ടുണ്ടെന്നും അൽ ഹുസ്നി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia