തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം

 


ADVERTISEMENT

തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം
ന്യൂഡല്‍ഹി: വിസ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന വിവിധ കേസുകളില്‍ കുവൈറ്റില്‍ തടഞ്ഞുവച്ചിരിക്കുന്ന ആയിരത്തിലധികം ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

എവിടെയെല്ലാമാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിവരികയാണ്. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി മേത്ത വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയുമായി ചര്‍ച്ച ചെയ്തതായും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.

കുവൈറ്റിലേക്ക് ഇവരെ അയച്ച ഇന്ത്യന്‍ ഏജന്റുമാരെ കണ്ടെത്താന്‍ പ്രവാസികാര്യ മന്ത്രാലയവും ശ്രമം നടത്തുന്നുണ്ട്. സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികളും സ്വീകരിക്കുന്നു.

keywords: Indians, Gulf, Kuwait, VISA, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia