ഖത്വര്‍ ലോകകപിനുള്ള യോഗ്യത മത്സരങ്ങളില്‍നിന്ന് പിന്‍മാറി ഉത്തര കൊറിയ

 


ADVERTISEMENT


ദുബൈ: (www.kvartha.com 16.05.2021) 2022-ലെ ഖത്വര്‍ ലോകകപിനുള്ള യോഗ്യത മത്സരങ്ങളില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറി. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തര കൊറിയ കൂടി ഭാഗമായ ഗ്രൂപ് എചിലെ അവശേഷിച്ച പോരാട്ടങ്ങള്‍ ജൂണില്‍ ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുകയാണ്. അഞ്ചു കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഉത്തര കൊറിയ പട്ടികയില്‍ നാലാമതാണ്. എട്ടുപോയിന്റുള്ള ദക്ഷിണ കൊറിയയും ഒപ്പമാണെങ്കിലും നാലു കളികളേ പൂര്‍ത്തിയായുള്ളൂ.  തുര്‍ക്‌മെനിസ്താനാണ് പട്ടികയില്‍ മുന്നില്‍. ലബനാന്‍ രണ്ടാമതും ശ്രീലങ്ക മൂന്നാമതുമാണ്.  
Aster_MIMS

ഖത്വര്‍ ലോകകപിനുള്ള യോഗ്യത മത്സരങ്ങളില്‍നിന്ന് പിന്‍മാറി ഉത്തര കൊറിയ


കോവിഡ് സാഹചര്യം പരിഗണിച്ച് നേരത്തെ ടോകിയോ ഒളിമ്പിക്‌സില്‍നിന്നും ഉത്തര കൊറിയ ടീം പിന്‍വാങ്ങിയിരുന്നു.

Keywords:  News, World, Dubai, World Cup, Gulf, South Korea, Sports, Asian confederation confirms North Korea's World Cup withdrawal


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia