ഖത്വര്‍ ലോകകപിനുള്ള യോഗ്യത മത്സരങ്ങളില്‍നിന്ന് പിന്‍മാറി ഉത്തര കൊറിയ
May 16, 2021, 13:16 IST
ദുബൈ: (www.kvartha.com 16.05.2021) 2022-ലെ ഖത്വര്‍ ലോകകപിനുള്ള യോഗ്യത മത്സരങ്ങളില്‍നിന്ന് ഉത്തര കൊറിയ പിന്‍മാറി. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഉത്തര കൊറിയ കൂടി ഭാഗമായ ഗ്രൂപ് എചിലെ അവശേഷിച്ച പോരാട്ടങ്ങള്‍ ജൂണില്‍ ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുകയാണ്. അഞ്ചു കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഉത്തര കൊറിയ പട്ടികയില്‍ നാലാമതാണ്. എട്ടുപോയിന്റുള്ള ദക്ഷിണ കൊറിയയും ഒപ്പമാണെങ്കിലും നാലു കളികളേ പൂര്‍ത്തിയായുള്ളൂ. തുര്‍ക്‌മെനിസ്താനാണ് പട്ടികയില്‍ മുന്നില്‍. ലബനാന്‍ രണ്ടാമതും ശ്രീലങ്ക മൂന്നാമതുമാണ്.
കോവിഡ് സാഹചര്യം പരിഗണിച്ച് നേരത്തെ ടോകിയോ ഒളിമ്പിക്‌സില്‍നിന്നും ഉത്തര കൊറിയ ടീം പിന്‍വാങ്ങിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.