Expat Arrested | വിദേശ നിര്‍മിത മദ്യത്തിന്റെ ബോടിലുകള്‍ റീഫില്‍ ചെയ്ത് വില്‍പന നടത്തിയതായി പരാതി; പ്രവാസി യുവാവ് അറസ്റ്റില്‍
Aug 12, 2022, 12:12 IST
ADVERTISEMENT
കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ വിദേശ നിര്‍മിത മദ്യത്തിന്റെ ബോടിലുകള്‍ റീഫില്‍ ചെയ്ത് വില്‍പന നടത്തിയിരുന്നെന്ന പരാതിയില്‍ ഏഷ്യക്കാരനായ പ്രവാസിയെ അറസ്റ്റ് ചെയ്തു. കുവൈത് ആഭ്യന്തര മന്ത്രാലയമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മംഗഫ് ഏരിയയിലായിരുന്നു സംഭവം.
മദ്യം നിറയ്ക്കുന്നതിനും ബോടിലുകള്‍ പായ്ക് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ച പ്രത്യേക 'ഫാക്ടറി' തന്നെയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
'വിവിധ തരത്തിലുള്ള വിദേശ നിര്‍മിത മദ്യത്തിന്റെ 1400 ബോടിലുകളാണ് ഇയാളില്‍ നിന്ന് റെയ്ഡിലൂടെ പിടിച്ചെടുത്തത്. ഇവയില്‍ 50 എണ്ണത്തില്‍ മദ്യം നിറച്ചിട്ടുണ്ടായിരുന്നു. മദ്യം നിറച്ച ശേഷം പായ്ക് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണിപ്പോള്‍'.- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

