Fakhar Zaman | ഏഷ്യാ കപ്; ബാബര്‍ അസമിന് പിന്നാലെ പാകിസ്താന്റെ 2-ാം വികറ്റും നഷ്ടമായി; ഇത്തവണ ഫഖര്‍ സമാന്‍

 


ദുബൈ: (www.kvartha.com) നായകന്‍ ബാബര്‍ അസമിന് പിന്നാലെ ഏഷ്യാ കപില്‍ ഇന്‍ഡ്യക്കെതിരെ പാകിസ്താന് രണ്ടാം വികറ്റും നഷ്ടമായി. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഫഖര്‍ സമാനാണ് ക്രീസ് വിട്ടത്. 

ആറു പന്തുകളില്‍ നിന്നായി രണ്ട് ബൗന്‍ഡറിയടക്കം 10 റണ്‍സെടുത്ത സമാനെ ആവേശ് ഖാന്‍ ദിനേഷ് കാര്‍ത്തികിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇന്‍ഡ്യന്‍ താരങ്ങള്‍ അപീല്‍ ചെയ്യുന്നതിനു മുന്‍പ് തന്നെ സമാന്‍ പവലിയനിലേക്ക് നടക്കുകയായിരുന്നു. ഈ തീരുമാനം എല്ലാവരേയും അത്ഭുതപ്പെടുത്തി. ഇന്റര്‍നെറ്റില്‍ സംഭവം ചര്‍ചയായിരിക്കയാണ്.

Fakhar Zaman | ഏഷ്യാ കപ്; ബാബര്‍ അസമിന് പിന്നാലെ പാകിസ്താന്റെ 2-ാം വികറ്റും നഷ്ടമായി; ഇത്തവണ ഫഖര്‍ സമാന്‍

പവര്‍പ്ലേയിലെ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു വികറ്റ്. ഓവറിലെ മൂന്ന്, നാല് പന്തുകളില്‍ യഥാക്രമം ഒരു സിക്‌സറും ബൗന്‍ഡറിയുമടിച്ച മുഹമ്മദ് റിസ്വാന്‍ നാലാം പന്തില്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക് സമാനു കൈമാറി. ഓഫ് സ്റ്റമ്പില്‍ വന്ന ഒരു ബൗണ്‍സര്‍ തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിച്ച സമാനു പിഴച്ചു.

എഡ്ജായ പന്ത് ദിനേഷ് കാര്‍ത്തിക് പിടികൂടി. പന്തിന് ബാറ്റില്‍ ടച്ചില്ലെന്ന ധാരണയില്‍ അപീല്‍ ചെയ്യാതിരുന്ന ഇന്‍ഡ്യന്‍ താരങ്ങളെ ഞെട്ടിച്ചാണ് സമാന്‍ പവലിയനിലേക്ക് മടങ്ങിയത്. പവര്‍ പ്ലേയില്‍ രണ്ട് വികറ്റ് നഷ്ടപ്പെടുത്തി പാകിസ്താന്‍ നാലു റണ്‍സാണ് നേടിയത്. ഇഫ്തികാര്‍ അഹ് മദാണ് നിലവില്‍ റിസ്വാനൊപ്പം ക്രീസില്‍.

പാക് നായകന്‍ ബാബര്‍ അസമാണ് ആദ്യം പുറത്തായത്. ഒമ്പത് പന്തുകളില്‍ രണ്ട് ബൗന്‍ഡറി അടക്കം 10 റണ്‍സെടുത്ത ബാബറിനെ ഭുവനേശ്വര്‍ കുമാര്‍ അര്‍ഷ് ദീപ് സിംഗിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മനോഹരമായ സ്‌ട്രൈറ്റ് ഡ്രൈവുകളില്‍ നിന്ന് ബൗന്‍ഡറികള്‍ കണ്ടെത്തി മികച്ച തുടക്കം ലഭിച്ച ബാബറിനെ ഒരു സര്‍പ്രൈസ് ബൗണ്‍സറിലാണ് ഭുവി മടക്കി അയച്ചത്. ടോപ് എഡ്ജായ പന്ത് ഷോട് ഫൈന്‍ ലെഗില്‍ അര്‍ഷ് ദീപ് പിടികൂടുകയായിരുന്നു.

ടോസ് നേടിയ ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്‍ഡ്യന്‍ ടീമില്‍ ഋഷഭ് പന്തിനു പകരം ദിനേഷ് കാര്‍ത്തിക് കളിക്കും. യുവ പേസര്‍ നസീം ശാ പാകിസ്താനു വേണ്ടി അരങ്ങേറും.

ഇരു ടീമുകളിലും മികച്ച രണ്ട് താരങ്ങള്‍ പരിക്കേറ്റ് പുറത്താണ്. ശഹീന്‍ ശാ അഫ്രീദിയില്ലാതെ പാകിസ്താന്‍ ഇറങ്ങുമ്പോള്‍ ജസ്പ്രീത് ബുംറ ഇന്‍ഡ്യക്കായി കളിക്കില്ല.

കഴിഞ്ഞ ടി-20 ലോകകപ്പില്‍ പാകിസ്താനോടേറ്റ പരാജയത്തിനു തിരിച്ചടി നല്‍കുക എന്നതാവും ഇന്‍ഡ്യയുടെ ലക്ഷ്യം. അതേസമയം, പ്രകടനം ആവര്‍ത്തിച്ച് ഇന്‍ഡ്യയെ കീഴടക്കുക എന്ന ലക്ഷ്യവുമായി പാകിസ്താന്‍ ഇറങ്ങും.

Keywords: Asia Cup 2022, IND vs PAK: Internet reacts to Fakhar Zaman’s sincere walk even before Indians’ appeal, Dubai, Asia-Cup, News, Sports, Cricket, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia