Airfares | മൃതദേഹങ്ങളോട് പോലും കരുണ കാണിക്കാത്തവർ! ഗൾഫിൽ നിന്ന് നാട്ടിലേക്ക് മൃതദേഹവുമായി യാത്ര ചെയ്യുന്നവരിൽ നിന്ന് വിമാന കംപനികൾ ഈടാക്കുന്നത് വൻ തുക; ബംഗ്ലാദേശ് സ്വന്തം പൗരന്മാർ മരിക്കുമ്പോൾ സൗജന്യമായി കൊണ്ടുപോകും; ഇവിടെയോ? അശ്റഫ് താമരശ്ശേരിയുടെ ഫേസ്‌ബുക് പോസ്റ്റ് ചർചയായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com) മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങുന്ന ബന്ധുക്കളിൽ നിന്ന് വിമാന കംപനികൾ ലക്ഷങ്ങൾ ഈടാക്കുകയാണെന്ന സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരിയുടെ ഫേസ്‌ബുക് പോസ്റ്റ് ചർചയായി. ബംഗ്ലാദേശിലേക്ക് അഞ്ച് മണിക്കൂറിലേറെ വിമാന യാത്രാ ദൈർഘ്യമുള്ളപ്പോൾ കേരളത്തിലേക്ക് അത് നാല് മണിക്കൂറിൽ താഴെയാണ്. എന്നാൽ മൃതദേഹത്തിന്റെ കൂടെ നാട്ടിലേക്ക് അഞ്ച് മണിക്കൂർ ദൈർഘ്യം യാത്ര ചെയ്യുന്ന ബംഗ്ലാദേശിക്ക് ടികറ്റിന് 650 ദിർഹം വരുമ്പോൾ നാല് മണിക്കൂറിൽ താഴെ യാത്രാ ദൈർഘ്യം മാത്രമുള്ള കേരളത്തിലേക്കുള്ള മൃതദേഹത്തിന്റെ കൂടെ യാത്ര ചെയ്തവരുടെ ടികറ്റ് നിരക്ക്‌ 2500 ദിർഹത്തിന് മുകളിലാണെന്ന് ദിവസങ്ങൾ മുമ്പുള്ള അനുഭവം പങ്കുവെച്ച് കൊണ്ട് അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു.

Airfares | മൃതദേഹങ്ങളോട് പോലും കരുണ കാണിക്കാത്തവർ! ഗൾഫിൽ നിന്ന് നാട്ടിലേക്ക് മൃതദേഹവുമായി യാത്ര ചെയ്യുന്നവരിൽ നിന്ന് വിമാന കംപനികൾ ഈടാക്കുന്നത് വൻ തുക; ബംഗ്ലാദേശ് സ്വന്തം പൗരന്മാർ മരിക്കുമ്പോൾ സൗജന്യമായി കൊണ്ടുപോകും; ഇവിടെയോ? അശ്റഫ് താമരശ്ശേരിയുടെ ഫേസ്‌ബുക് പോസ്റ്റ് ചർചയായി

ബംഗ്ലാദേശ് സ്വന്തം പൗരൻമാർ മരിക്കുമ്പോൾ മൃതദേഹം സൗജന്യമായാണ് നാട്ടിലെത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ പ്രവാസികളുടെ ദീർഘകാല ആവശ്യമായ യാത്രാ നിരക്ക് വർധനവിൽ നടപടികൾ വേണമെന്നതിന് ഇതുവരെ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്നും പ്രവാസികളുടെ കോടിക്കണക്കിന് രൂപയാണ് ഈയിനത്തിൽ ഓരോ വർഷവും നഷ്ടമാകുന്നതെന്നും അദ്ദേഹം കുറിച്ചു.
Aster mims 04/11/2022



Keywords: News, Gulf, World, Flight Rate, UAE, Bangladesh,  Dead Body, Ashraf Thamarassery,   Ashraf Thamarassery Facebook post about high airfares.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia