Cultural Event | ‘കലയും സാഹിത്യവും ദേശകാലാന്തരങ്ങളെ അതിജീവിച്ചുകൊണ്ട് പുതിയ രൂപങ്ങളിൽ നിലനിൽക്കുന്നു’


● സിറ്റിയിൽ സുലൈമാനിയ സെക്ടറിലെ സഹദ് അൻവറും, നോർത്തിൽ സഫ സെക്ടറിലെ മുഹമ്മദ് ശമ്മാസും കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു.
● വിശിഷ്ടമായ സമ്മാനങ്ങൾ ജേതാക്കൾക്ക് വിതരണം ചെയ്യപ്പെട്ടു.
● നവംബർ 15-ന് നടക്കുന്ന ദേശീയ സ്മരണയിൽ വിജയികൾ മത്സരിക്കും.
ജിദ്ദ: (KVARTHA) കലാലയം സാസ്കാരിക വേദി ജിദ്ദ സംഘടിപ്പിച്ച പതിനാലാമത് പ്രവാസി സാഹിത്യോത്സവ് അൽ നുസ്ലയിൽ പ്രൗഢമായി സമാപിച്ചു. 93 ഇനം മത്സരങ്ങളിൽ നിരവധി പ്രതിഭകൾ മാറ്റുരഞ്ഞ ഈ ഉത്സവത്തിൽ ജിദ്ദ സിറ്റി സോണിൽ ശറഫിയ്യയും, ജിദ്ദ നോർത്ത് സോണിൽ അനാകിശ് സെക്ടറും ചാമ്പ്യന്മാരായി. മഹ്ജർ, സഫ സെക്ടറുകൾ യഥാക്രമം രണ്ടാം സ്ഥാനം നേടി.
ക്യാമ്പസ് വിഭാഗത്തിൽ അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനവും, നോവൽ ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും നേടി. മികച്ച സംഘാടനവും വൻ ജനസാനിധ്യവും കൊണ്ട് ശ്രദ്ധേയമായ പ്രവാസി സാഹിത്യോത്സവില്‍ ജിദ്ദയിലെ പന്ത്രണ്ട് സെക്ടറുകള്‍ക്ക് പുറമെ അഞ്ച് ഇന്ത്യൻ ഇന്‍റര്‍നാഷണല്‍ ക്യാമ്പസുകളില്‍ നിന്നായി അഞ്ഞൂറിലേറെ പ്രതിഭകളാണ് മാറ്റുരച്ചത്.
സിറ്റിയിൽ സുലൈമാനിയ സെക്ടറിലെ സഹദ് അൻവറും, നോർത്തിൽ സഫ സെക്ടറിലെ മുഹമ്മദ് ശമ്മാസും കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു. സർഗ്ഗപ്രതിഭകളായി റാബിഗ് സെക്ടറിലെ മുഹമ്മദ് സുഹൈൽ, സുലൈമാനിയ സെക്ടറിലെ റിസാൻ അഹ്മദ്, ആസിഫ് മുഹമ്മദ് എന്നിവരും, വനിതകളുടെ വിഭാഗത്തിൽ സുലൈമാനിയ സെക്ടറിലെ വർദ ഉമറും, അനാകിശ് സെക്ടറിലെ ആലിയ ഫൈഹയും തിളങ്ങി.
മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്ത ഉത്സവത്തിൽ ജിദ്ദ നോർത്ത് ആർ.എസ്.സി ചെയർമാൻ സദഖതുല്ലാഹ് മാവൂർ അധ്യക്ഷത വഹിച്ചു. സിറ്റി ജനറല്‍ സെക്രട്ടറി ആശിഖ് ശിബിലി ആമുഖം നിർവഹിച്ചു. സാദിഖ് ചാലിയാര്‍ (ആർ. എസ്.സി ഗ്ലോബൽ), യാസിര്‍ അലി തറമ്മല്‍ (ആർ.എസ്.സി സൗദി വെസ്റ്റ്) മുഹ്സിൻ സഖാഫി (ഐ.സി.എഫ് ജിദ്ദ), തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി കൺവീനർ മന്‍സൂര്‍ മാസ്റ്റര്‍ അലനല്ലൂര്‍ സ്വാഗതവും കലാലയം സെക്രട്ടറി സകരിയ്യ അഹ്സനി കൃതജ്ഞതയും നേര്‍ന്നു.
വൈകീട്ട് ഏഴ് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ മലപ്പുറം ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും ദേശകാലാന്തരങ്ങളെ അതിജീവിച്ചുകൊണ്ട് പുതിയ രൂപങ്ങളിൽ നിലനിൽക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജിദ്ദ സിറ്റി ആർ.എസ്.സി ചെയർമാൻ ജാബിർ നഈമി അധ്യക്ഷത വഹിച്ചു, നോർത്ത് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് നൗഫൽ അഹ്സനി കീ നോട്ട് അവതരിപ്പിച്ചു.
ഇസ്ഹാഖ് പൂണ്ടോളി (കെ.എം.സി.സി), മുജീബ് റഹ് മാന്‍ എ ആര്‍ നഗര്‍ (ഐ.സി.എഫ് ഇന്റർ നാഷണൽ), മന്‍സൂര്‍ ചൂണ്ടമ്പറ്റ (ആർ. എസ്.സി ഗ്ലോബൽ), റഫീഖ് പത്തനാപുരം (നവോദയ), ഉബൈദ് ഇബ്റാഹീം നൂറാനി (എസ്.എസ്.എഫ് ഇന്ത്യ) തുടങ്ങിയവര്‍ സമ്മേളനത്തിൽ ആശംസകള്‍ നേര്‍ന്നു.
ചടങ്ങിൽ ജിദ്ദയിൽ നിന്നും സേവനം അവസാനിപ്പിച്ച ഡോക്ടർ ദിനേശ് കുമാറിനെ ആദരിക്കുകയും, സിദ്ദീഖ് മുസ്ലിയാർ സ്വാഗതവും, ശാഫി ബിന്‍ ശാദുലി കൃതജ്ഞതയും നേർന്നു. സമാപന സംഗമത്തിൽ, സംഘാടക സമിതി ചെയർമാൻ സയ്യിദ് സൈനുല്‍ ആബിദ് തങ്ങൾ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.
വിജയികൾ നവംബർ 15-ന് ജസാനിൽ വെച്ചു നടക്കുന്ന സൗദി വെസ്റ്റ് നാഷണൽ തല പ്രവാസി സാഹിത്യോത്സവത്തിൽ മത്സരിക്കും.
#JeddahLiteraryFestival #CulturalEvent #Arts #Community #SaudiArabia #Diaspora