Arrested | കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും ഉള്‍പെടെ നിരവധി കുറ്റങ്ങള്‍ ചെയ്‌തെന്ന കേസ്; സഊദി അറേബ്യയില്‍ വിവിധ മന്ത്രാലയങ്ങളിലെ 74 സര്‍കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍

 


റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ ഏഴ് മന്ത്രാലയങ്ങളിലായി 74 സര്‍കാര്‍ ഉദ്യോഗസ്ഥരെ അഴിമതി വിരുദ്ധ അതോറിറ്റി (Anti-Corruption Authority-Nazaha) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും ഉള്‍പെടെ നിരവധി കുറ്റങ്ങള്‍ ചെയ്‌തെന്ന കേസിലാണ് ഉദ്യോഗസ്ഥര്‍ പിടിയിലായത്. 

സഊദി അറേബ്യയിലെ ആഭ്യന്തരം, പ്രതിരോധം, ദേശീയ സുരക്ഷ, വിദേശകാര്യം, ആരോഗ്യം, മുനിസിപല്‍ ഗ്രാമീണകാര്യ - ഭവനം എന്നീ മന്ത്രാലയങ്ങളില്‍ വിവിധ പദവികളില്‍ സേവനം അനുഷ്ഠിച്ചിരുന്നവരാണ് അറസ്റ്റിലായത്. 

കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ ആകെ കസ്റ്റിഡിയിലെടുത്തിരുന്ന 131 പേരില്‍ 74 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും നസഹ അറിയിച്ചു.

Arrested | കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയും ഉള്‍പെടെ നിരവധി കുറ്റങ്ങള്‍ ചെയ്‌തെന്ന കേസ്; സഊദി അറേബ്യയില്‍ വിവിധ മന്ത്രാലയങ്ങളിലെ 74 സര്‍കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍


രാജ്യത്തിന്റെ പൊതുസമ്പത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്നവരെ നിരീക്ഷിക്കുന്നതും അറസ്റ്റ് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതും തുടരുമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. 

Keywords:  News, World-News, Gulf-News, Gulf, Employees, Bribery, Money Laundering, Abuse of Influence, Fraud, Anti corruption authority in Saudi Arabia arrests 74 government officials from various departments. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia