Asia Cup | ഏഷ്യാ കപ്: പരുക്ക് വിനയാകുന്നു; പാകിസ്താന്‍ ക്യാംപില്‍ ആശങ്ക
Aug 26, 2022, 12:16 IST
ദുബൈ: (www.kvartha.com) ഏഷ്യാ കപ് മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാകിസ്താന്‍ ക്യാംപില്‍ ആശങ്ക. മുമ്പ് പരുക്കേറ്റ് സ്റ്റാര്‍ പേസര്‍ ശഹീന്‍ ശാ അഫ്രീദി പുറത്തായതിന് പിന്നാലെ മറ്റൊരു പേസര്‍ മുഹമ്മദ് വസീമിനെ നടുവേദന അലട്ടി എന്നതാണ് പുറത്തുവരുന്ന റിപോര്‍ട്.
ദുബൈയില്‍ പരിശീലനം നടത്തുന്നതിനിടെയാണ് താരത്തിന് നടുവേദന അനുഭവപ്പെട്ടത്. താരത്തെ എംആര്‍ഐ സ്‌കാനിംഗില്‍ വിധേയനാക്കും. ദുബൈയില്‍ എത്തിയ ശേഷം ടീമിന്റെ മൂന്ന് പ്രാക്ടീസ് സെഷനുകളിലും താരം എത്തിയിരുന്നു.
പരുക്ക് ഗുരുതരമാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്ന നിലയ്ക്കാണ് വസീമിനെ സ്‌കാനിംഗിന് വിധേയമാക്കുന്നത്.
ഏഷ്യാ കപിന് ശേഷം ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപിന് വസീമുണ്ടാകും എന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറിയ താരം 11 രാജ്യാന്തര ടി ട്വന്റികളില്‍ നിന്നായി 15.88 ശരാശരിയിലും 8.10 ഇകോണമിയിലും 17 വികറ്റുകള്‍ എടുത്തിട്ടുണ്ട്.
ദുബൈയില്‍ ഞായറാഴ്ച(ഓഗസ്റ്റ് 28) ആണ് ഇന്‍ഡ്യ-പാക് പോരാട്ടം. ഇതിന് ശേഷം സൂപര്‍ ഫോറിലും ശേഷം ഇരുവരും ഫൈനലില്‍ എത്തിയാല്‍ മൂന്നുവട്ടം ഇരു ടീമുകളും മുഖാമുഖം വരും.
കഴിഞ്ഞവര്‍ഷം നടന്ന ലോകകപിലേറ്റ തോല്‍വിക്ക് മറുപടി കൊടുക്കുക എന്നതായിരിക്കും ഇന്‍ഡ്യന്‍ ടീമിന്റെ ലക്ഷ്യം. വരുന്ന ലോകകപിന് മുന്നോടിയായി ഒരിക്കല്‍ കൂടി ഇന്‍ഡ്യയെ തോല്‍പ്പിക്കുക എന്നതാവും മറുവശത്തിന്റെ നോട്ടം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.