ന്യൂഡല്‍ഹി: കേരളത്തിലെ 22 പേര്‍ ഉള്‍പ്പടെ 680 പേര്‍ക്കുകൂടി ഇത്തവണത്തെ ഹജ്ജിന് അര്‍ഹത.
ഹജ്ജ് അപേക്ഷകരില്‍ സത്യവാങ്മൂലം നല്‍കിയതിലെ അപാകത മൂലംമാണ് ഇവരുടെ അപേക്ഷ നേരത്തേ മാറ്റിവച്ചത്. യാത്ര മുടങ്ങിയ ഇവരുടെ സത്യവാങ്മൂലം പരിശോധിച്ചതിനു ശേഷമാണ് മുഴുവന്‍ പേര്‍ക്കും ഈ വര്‍ഷം തന്നെ ഹജ്ജിന് അനുമതി നല്‍കാന്‍ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്. ഇതോടെ യാത്ര അനിശിചിതത്വത്തിലായ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള 22 പേര്‍ക്കും അവസരം കൈവരും.
ഹജ്ജ് അപേക്ഷയൊടൊപ്പം മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജീവിതത്തില്‍ ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണമായിരുന്നു. എന്നാല്‍ പലരും സത്യവാങ്മൂലത്തില്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ ഹജ്ജ് ചെയ്തിട്ടില്ലെന്നാണു രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ 680 അപേക്ഷകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കേന്ദ്രത്തിനു ലഭിച്ചത്. അശ്രദ്ധമൂലം അവസരം നഷ്ടപ്പെട്ട ഇവര്‍ക്ക് ഇതു തിരുത്തി വീണ്ടും അവസരം നല്‍കണമെന്നു വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ കേന്ദ്രത്തോട് അപേക്ഷിച്ചിരുന്നു. ചില ഹജ്ജ് അപേക്ഷകളില്‍ ഒരു കവറില്‍ ഉള്‍പ്പെട്ടവര്‍ തമ്മിലുള്ള ബന്ധം രേഖപ്പെടുത്തിയതിലും പിഴവുകള്‍ കണ്ടെത്തിയിരുന്നു. ഇവരും അവസരം നല്‍കിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.