Earthquake | സഊദി അറേബ്യയില്‍ നേരിയ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; നാശനഷ്ടങ്ങളില്ല

 


ADVERTISEMENT


റിയാദ്: (www.kvartha.com) സഊദി അറേബ്യയിലെ അല്‍ ബാഹ മേഖലയില്‍ വീണ്ടും നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 1.95 തീവ്രത രേഖപ്പെടുത്തിയതായി സഊദി ജിയോളജികല്‍ സര്‍വേ അതോറിറ്റി വക്താവ് ത്വാരിഖ് അബാ ഖൈല്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് ഭൂചലനം അനുഭവപ്പെട്ടത്. 
Aster_MIMS

വളരെ ചെറിയ ഭൂചലനമാണ് ഉണ്ടായതെന്നും രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളുണ്ടായില്ലെന്നും ത്വാരിഖ് അബാ ഖൈല്‍ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഉപരിതലവുമായി താരതമ്യേനെ അടുത്തായതിനാല്‍ ചില പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ചലനം വ്യക്തമായി അനുഭവപ്പെട്ടു. 

Earthquake | സഊദി അറേബ്യയില്‍ നേരിയ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; നാശനഷ്ടങ്ങളില്ല


സഈദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ചെറിയ ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടാവാറുള്ളതെന്നും ഇവ നിരീക്ഷിക്കാനായി രാജ്യത്തുടനീളം മൂന്നൂറിലധികം നിരീക്ഷണ കേന്ദ്രങ്ങളുണ്ടെന്നും ജിയോളജികല്‍ സര്‍വേ അതോറിറ്റി വക്താവ് കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് അല്‍ ബാഹയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ ചെറിയ ഭൂചലനമുണ്ടായത്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 3.62 ആണ് തീവ്രത രേഖപ്പെടുത്തിയത്.

Keywords:  News,World,international,Gulf,Saudi Arabia,Riyadh,Gulf,Top-Headlines, Al-Baha witnesses earthquake for 2nd time in a week
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia