Banned | 'തുനിവിന്' സഊദി അറേബ്യയില്‍ നിരോധനം; സെന്‍സറിംഗ് കഴിഞ്ഞാല്‍ കുവൈത്, ഖത്വര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്ന് റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com) പുതിയ വാര്‍ത്തകള്‍ പ്രകാരം അജിത്തിന്റെ 'തുനിവിന്' ചിത്രത്തിന്റെ റിലീസ് സഊദി അറേബ്യയില്‍ നിരോധിച്ചുവെന്നാണ് വിവരം. ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണമെന്നാണ് റിപോര്‍ട്. അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂര്‍ത്തികരിച്ചാല്‍ കുവൈത്, ഖത്വര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കും എന്നാണ് റിപോര്‍ടുകള്‍ പറയുന്നത്. 
Aster mims 04/11/2022

ഇന്‍ഡ്യന്‍ ചിത്രങ്ങള്‍ക്ക് നേരത്തെയും ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ഉണ്ടായിട്ടുണ്ട്. നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാല്‍ നായകനായ എഫ്‌ഐആര്‍ എന്നിവയ്ക്കും ഉള്ളടക്കത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ലഭിച്ചിരുന്നു. 

Banned | 'തുനിവിന്' സഊദി അറേബ്യയില്‍ നിരോധനം; സെന്‍സറിംഗ് കഴിഞ്ഞാല്‍ കുവൈത്, ഖത്വര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്ന് റിപോര്‍ട്


മോഹന്‍ലാല്‍ ചിത്രമായ മോണ്‍സ്റ്ററും സമാനമായ അവസ്ഥ ഗള്‍ഫില്‍ നേരിട്ടുവെന്ന് വിവരമുണ്ടായിരുന്നു. എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചെന്നാണ് മൂവി ട്രാകേഴ്‌സായ ലെറ്റ്‌സ് സിനിമ അന്ന് റിപോര്‍ട് ചെയ്തത്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമര്‍പിച്ചാണ് പിന്നീട് പ്രദര്‍ശനാനുമതി വാങ്ങിയത്.

ഈ വരുന്ന ജനുവരി 11നാണ് അജിത്തിന്റെ തുനിവ് റിലീസ് ആകാനിരിക്കുന്നത്. എച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും എച് വിനോദിന്റേത് തന്നെയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണ്‍ കൊക്കെന്‍, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേം കുമാര്‍, ആമിര്‍, അജയ്, സബി, ജി പി മുത്തു തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Keywords:  News,National,India,chennai,Entertainment,Cinema,Gulf,Saudi Arabia,Kuwait,Qatar,Top-Headlines,Latest-News, Ajith Kumar's Thunivu movie banned in Saudi Arabia 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia