Air ticket | യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടികറ്റ് നിരക്ക് മൂന്നിലൊന്നായി കുറഞ്ഞു; വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍
Jan 19, 2023, 11:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദബി: (www.kvartha.com) യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടികറ്റ് നിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. ഡിസംബര്‍ ആദ്യ വാരം മുതല്‍ ഈ മാസം 15 വരെ ശരാശരി 35,000 രൂപ വരെ ഉണ്ടായിരുന്നത് വ്യാഴാഴ്ച മുതല്‍ 12,500 രൂപയായി. ഓരോ എയര്‍ലൈനുകളിലും നിരക്കില്‍ നേരിയ ഏറ്റക്കുറച്ചിലുണ്ട്. യാത്രക്കാരുടെ വര്‍ധന മൂലം കേരളത്തില്‍നിന്ന് യുഎഇയിലേക്ക് ശരാശരി 27,000 രൂപ വരെ ഈടാക്കുന്നു.
എന്നാല്‍ തിരിച്ചുവരണമെങ്കില്‍ രണ്ടും മൂന്നും ഇരട്ടി തുക നല്‍കണം. വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് ദുബൈയിലേക്കു വരണമെങ്കില്‍ 31,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. 55,000 രൂപ വരെ ഈടാക്കുന്ന വിമാന കംപനികളുമുണ്ട്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് കൊച്ചിയില്‍നിന്ന് ദുബൈയിലേക്കു വരണമെങ്കില്‍ ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടേകാല്‍ ലക്ഷം രൂപ വരെ നല്‍കേണ്ടിവരും.
യുഎഇയിലേക്കുള്ള യാത്ര 25നു ശേഷമാണെങ്കില്‍ വണ്‍വേ നിരക്ക് ശരാശരി 15,000 രൂപയായി കുറയും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴി യുഎഇയിലേക്കു വരുന്നതിനും നിരക്കില്‍ അല്പം കൂടുതല്‍ നല്‍കേണ്ടിവരും.
Keywords: Air ticket price from UAE to Kerala reduced by one third, Abu Dhabi, News, Flight, Price, Business, Passengers, Family, Gulf, World.
വ്യാഴാഴ്ച ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കു വണ്‍വേക്ക് 12,500 രൂപയാണ് ശരാശരി നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടിലേക്കു പോകാന്‍ 50,000 രൂപയാകും. യാത്ര 25നു ശേഷമാണെങ്കില്‍ 8000 രൂപയ്ക്ക് വണ്‍വേ ടികറ്റ് ലഭിക്കും. നാലംഗ കുടുംബത്തിന് നാട്ടിലെത്താന്‍ 32,000 രൂപ മതിയാകും. യാത്ര അബൂദബി വഴിയാണെങ്കില്‍ നിരക്ക് കൂടുകയും ശാര്‍ജ വഴിയാണെങ്കില്‍ അല്പം കുറയുകയും ചെയ്യും.
എന്നാല്‍ തിരിച്ചുവരണമെങ്കില്‍ രണ്ടും മൂന്നും ഇരട്ടി തുക നല്‍കണം. വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് ദുബൈയിലേക്കു വരണമെങ്കില്‍ 31,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. 55,000 രൂപ വരെ ഈടാക്കുന്ന വിമാന കംപനികളുമുണ്ട്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് കൊച്ചിയില്‍നിന്ന് ദുബൈയിലേക്കു വരണമെങ്കില്‍ ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടേകാല്‍ ലക്ഷം രൂപ വരെ നല്‍കേണ്ടിവരും.
യുഎഇയിലേക്കുള്ള യാത്ര 25നു ശേഷമാണെങ്കില്‍ വണ്‍വേ നിരക്ക് ശരാശരി 15,000 രൂപയായി കുറയും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴി യുഎഇയിലേക്കു വരുന്നതിനും നിരക്കില്‍ അല്പം കൂടുതല്‍ നല്‍കേണ്ടിവരും.
Keywords: Air ticket price from UAE to Kerala reduced by one third, Abu Dhabi, News, Flight, Price, Business, Passengers, Family, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.