Air Taxis | യുഎഇയില്‍ എയര്‍ ടാക്സി സര്‍വീസുകൾ അടുത്ത വർഷാരംഭത്തിൽ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 2024 മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
● അബുദബിയിലെയും ദുബൈയിലെയും നയനമനോഹരമായ കാഴ്ചകള്‍ സമ്മാനിച്ച് പൂർണമായും വെള്ളത്തിന് മുകളിലൂടെയാകും പ്രവർത്തിക്കുക.
● വിമാനം നിലവിൽ കലിഫോർണിയയിൽ പരീക്ഷണം നടത്തുകയാണ്.
ഖാസിം ഉടുമ്പുന്തല
അബൂദബി: (KVARTHA) യുഎഇയില്‍ എയര്‍ ടാക്സി സര്‍വീസുകള്‍ അടുത്ത വർഷാരംഭത്തിൽ തുടക്കം കുറിക്കും. 2026 ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് എയര്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതായി ഫാൽക്കൺ ഏവിയേഷൻ സർവീസസ് സിഇഒ രമണ്‍ദീപ് ഒബ്റോയ് പറഞ്ഞു. 2024 മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.

യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്ലയിങ് നിര്‍മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷനും യുഎഇയിലെ ഏവിയേഷന്‍ സര്‍വീസ് ഓപ്പറേറ്ററായ ഫാല്‍ക്കണ്‍ ഏവിയേഷനുമാണ് ദുബൈയിലെയും അബുദബിയിലെയും നിര്‍ണായക സ്ഥലങ്ങളില്‍ വെര്‍ട്ടിപോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ പങ്കാളികളാകാനുള്ള കരാറില്‍ ഒപ്പുവെച്ചത്.
അറ്റ്ലാന്‍റിസ്, ദുബൈയിലെ പാം, അബുദബി കോർണിഷിലെ മറീന മാൾ ഹെലിപോർട്ട് എന്നിവിടങ്ങളിലാണ് അത്യാധുനിക വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുക. രണ്ട് കമ്പനികളും ഈ രണ്ട് ഫാൽക്കൺ വെർട്ടിപോർട്ടുകൾക്കിടയിൽ ആർച്ചേഴ്‌സ് മിഡ്‌നൈറ്റ് ഫ്ലൈയിങ് കാറിൽ പാസഞ്ചർ സേവനം ഒരുക്കും. ഇത് അബുദബിയിലെയും ദുബൈയിലെയും നയനമനോഹരമായ കാഴ്ചകള്‍ സമ്മാനിച്ച് പൂർണമായും വെള്ളത്തിന് മുകളിലൂടെയാകും പ്രവർത്തിക്കുക.
വിമാനം നിലവിൽ കലിഫോർണിയയിൽ പരീക്ഷണം നടത്തുകയാണ്. വരും വർഷങ്ങളിൽ വർധിച്ചുവരുന്ന വാഹന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇത് അനിവാര്യമാകും. തുടക്കത്തിൽ അബുദബിക്കുള്ളിലാണ് പറക്കും ടാക്സികൾ പ്രവർത്തിക്കുക. 2026 മധ്യത്തോടെ അബുദബി – ദുബൈ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. പിന്നീട് അബുദബി – ദുബൈ, ദുബൈ – റാസ് അൽ ഖൈമ എന്നിവയെ ബന്ധിപ്പിക്കുകയും തുടർന്ന് അൽ ഐനുമായി ബന്ധിപ്പിക്കുകയും ചെയ്യും.
#UAE #AirTaxi #ElectricAircraft #AviationInnovation #Transportation #FalconAviation