SWISS-TOWER 24/07/2023

പൈലറ്റിന് അസുഖം: ജിദ്ദയിലേക്കുളള വിമാനം മുടങ്ങി

 


ADVERTISEMENT

 പൈലറ്റിന് അസുഖം: ജിദ്ദയിലേക്കുളള വിമാനം മുടങ്ങി
കൊണ്ടോട്ടി:  പൈലറ്റിന്റെ അസുഖം മൂലം കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കുള്ള വിമാനം മുടങ്ങി. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ 963 വിമാനമാണ് മുടങ്ങിയത്. 402 യാത്രക്കാരാണ് ഈ വിമാനത്തില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. വിമാനം മുടങ്ങിയത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞമാസം രണ്ടുതവണ എയര്‍ ഇന്ത്യ വിമാനം മാറ്റിയിറക്കി യാത്രക്കാരെ പ്രയാസപ്പെടുത്തിയിരുന്നു.

എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ യാത്രക്കാരെ വിമാനത്തില്‍ കയറ്റാനായി സെക്യൂരിറ്റി ലോഞ്ചിലേക്ക് മാറ്റിയപ്പോഴാണ് വിമാനം പറത്താന്‍ പൈലറ്റ് ഇല്ലെന്നറിഞ്ഞത്. ഇതോടെ സര്‍വീസ് റദ്ദാക്കി. റംസാന്‍ അവധി കഴിഞ്ഞ് ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതിനാല്‍ കുടുംബത്തോടൊപ്പം യാത്രയ്ക്ക് എത്തിയവരായിരുന്നു വിമാനത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നത്.

മുന്നറിയിപ്പില്ലാതെ വിമാനം മുടങ്ങിയതില്‍ ക്ഷുഭിതരായ യാത്രക്കാര്‍ ഏറെ നേരം ബഹളം വച്ചു. കേന്ദ്ര സുരക്ഷാ സേനയും വിമാന കമ്പനി അധികൃതരും ഏറെ പണിപ്പെട്ടാണു യാത്രക്കാരെ ശാന്തരാക്കിയത്. തുടര്‍ന്ന് ഇവരെ ഹോട്ടലിലേക്കും വീടുകളിലും പറഞ്ഞയച്ചു.

Keywords:  Air india flight, Cancelled, Kozhikode, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia