വിന്‍ഡ്ഷീല്‍ഡില്‍ പൊട്ടല്‍; തിരുവനന്തപുരം വിമാനത്താളത്തില്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
Jul 31, 2021, 13:55 IST
തിരുവനന്തപുരം: (www.kvartha.com 31.07.2021) എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കി. രാവിലെ സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിത്. വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ പൊട്ടല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് എയര്‍പോര്‍ട് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് തന്നെ പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. രാവിലെ 7.52നാണ് വിമാനം ടേക് ഓഫ് ചെയ്തത്. തുടര്‍ന്ന് വിന്‍ഡ്ഷീല്‍ഡിലെ പൊട്ടല്‍ പൈലറ്റുമാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പിന്നീട് വിമാനം തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ച് പോവുകയും 8.52ഓടെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയും ചെയ്തു.
സൗദിയിലേക്ക് യാത്ര നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നില്ല. കാര്‍ഗോ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടാതെ എട്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള ഡയറക്ടര്‍ സി വി രവീന്ദ്രന്‍ പറഞ്ഞു.
വിമാനത്തിന്റെ പതിവ് പരിശോധനയില്‍ വിന്‍ഡ്ഷീല്‍ഡിലെ പൊട്ടല്‍ കണ്ടെത്തിയിരുന്നില്ല. പിന്നീടാണ് കണ്ടെത്തിയത്. ടേക് ഓഫിനിടയിലോ അല്ലെങ്കില്‍ പിന്നീടുള്ള പറക്കലിനിടയിലോ ആയിരിക്കും ഇത് സംഭവിച്ചതെന്ന് സി വി രവീന്ദ്രന്‍ വ്യക്തമാക്കി. സൗദിയിലെത്തി വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദമാമില്‍ നിന്ന് യാത്രക്കാരുമായി തിരികെ വരാനിരുന്ന വിമാനമാണ് തിരിച്ചിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.