Air India | എയർ ഇന്ത്യ എക്സ്പ്രസ് അധിക ബാഗേജ് നിരക്ക് കുറച്ചു; നടപടി പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
* ലക്ഷ്യസ്ഥാനം അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകും.
ദുബൈ: (KVARTHA) യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അൽപം ആശ്വാസം. അധിക ബാഗേജ് കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന നിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. ഈ മാസം തുടക്കത്തിൽ 20 കിലോയ്ക്ക് മുകളിലുള്ള ഓരോ അധിക കിലോയ്ക്കും 50 ദിർഹം വരെ ഈടാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, യാത്രക്കാരുടെ വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് കമ്പനി തീരുമാനം മാറ്റി. ഇനി മുതൽ 30 ദിർഹത്തിന് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാം.
ലക്ഷ്യസ്ഥാനം അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം. സാധാരണയായി, ദൂരം കൂടുന്തോറും അധിക ബാഗേജ് നിരക്കും കൂടുതലായിരിക്കും. നേരത്തെ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരിധി 30 കിലോയില്‍നിന്ന് 20 ആയി കുറക്കുകയും ചെയ്തിരുന്നു.
വിമാനത്തിന്റെ സുരക്ഷയും യാത്രക്കാരുടെ സുഖവും കണക്കിലെടുത്ത്, പല കാരണങ്ങളാൽ വിമാനത്തിൽ പൂർണ ശേഷിയിൽ യാത്രക്കാരെ കയറ്റാൻ കഴിയാത്ത സാഹചര്യമാണ്. ഇതിനാലാണ് ബാഗേജ് അനുവദനത്തിൽ ചില മാറ്റങ്ങൾ വരുത്തിയതെന്നാണ് കമ്പനിയുടെ വിശദീകരണം.
അതേസമയം ഏറ്റവും തിരക്കേറിയ യുഎഇ-ഇന്ത്യ റൂട്ടിൽ സൗജന്യ ലഗേജ് ആനുകൂല്യം വെട്ടിക്കുറച്ച് കൂടുതൽ ലാഭം കൊയ്യാനാണ് എയർ ഇന്ത്യ എക്സ്പ്രസ് ലക്ഷ്യമിടുന്നതെന്നാണ് പ്രവാസികളുടെ ആരോപണം. ലക്ഷക്കണക്കിന് യാത്രക്കാരെ ചൂഷണം ചെയ്ത് കമ്പനി അധിക ലാഭം നേടുകയാണെന്നാണ് വിമർശനം.
#AirIndiaExpress #excessbaggage #GulftoIndia #travelnews #airlineindustry #passengerrights
