എയര്‍ ഇന്ത്യ ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എയര്‍ ഇന്ത്യ ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ന്യൂഡല്‍ഹി: പൈലറ്റുമാരുടെ സമരത്തിനുശേഷം എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്ന ഗള്‍ഫ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി.

ആഗസ്റ്റ് 9 മുതലാണ്‌ സര്‍വീസ് പുനരാരംഭിക്കുക. കൊച്ചി-റിയാദ്, കോഴിക്കോട്-റിയാദ് സര്‍വ്വീസുകള്‍ ആഗസ്ത് 9 മുതലാണ് പുനരാരംഭിക്കുക. ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനശേഷം തുടര്‍ക്കഥയായ സമരങ്ങളിലെ ഏറ്റവും ഒടുവിലത്തേതായിരുന്നു ഇക്കഴിഞ്ഞ മെയ് 8ന് തുടങ്ങിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം തുടങ്ങുമ്പോഴാണ് സമരം ആരംഭിച്ചത്. 20 ശതമാനത്തോളം ഗള്‍ഫ് സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. സമരശേഷവും ഗള്‍ഫ് സെക്ടറിലേക്കുള്ള സര്‍വ്വീസ് പുന:രാരംഭിച്ചിരുന്നില്ല. തുടര്‍ന്ന് സ്വകാര്യ എയര്‍ലൈന്‍സ് കമ്പനികള്‍ ഗള്‍ഫ് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയതോടെ പ്രവാസികളുടെ യാത്ര ദുരിതത്തിലാവുകയായിരുന്നു.

Keywords: New Delhi, Air India Expres, Gulf, World, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia