SCRF | 'എഐ ഒരിക്കലും തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കില്ല'; കംപ്യൂട്ടർ വന്നപ്പോൾ സംഭവിച്ചത് പോലെയുള്ള മാറ്റങ്ങളാണ് ഉണ്ടാവുകയെന്ന് ഡോ. എ എൽ ജോൺസ്
May 11, 2024, 00:04 IST
/ ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) വിദ്യാലയങ്ങളിലെ പഠനം നിർമിത ബുദ്ധിയുടെ സഹായത്തോടെ കൂടുതൽ ഉത്തുംഗതയിലെത്തിക്കാമെന്ന് വിഖ്യാത അമേരിക്കൻ വിദ്യാഭ്യാസ വിചക്ഷണൻ ഡോ. എ എൽ ജോൺസ് പറഞ്ഞു. എന്തിനെയും വസ്തുനിഷ്ഠമായും, ചിന്തോദ്ദീപകമായും പഠിക്കാൻ നിർമിത ബുദ്ധിയിൽ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ചിലർ ഇതിനെ ഹോം വർക്ക് ചെയ്യാനുള്ള എളുപ്പ മാർഗമായി കരുതുന്നു. എന്നാൽ, നിർമിത ബുദ്ധി ഉപയോഗിച്ച് ലഭിക്കുന്ന വിവരങ്ങൾ ചിലപ്പോഴൊക്കെ അപൂർണമാകാം. തെറ്റിദ്ധരിപ്പിക്കുന്നതാകാം. അതുകൊണ്ട് തന്നെ എഐ ഉപയോഗം കരുതലോടെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ശാർജ കുട്ടികളുടെ വായനോത്സവത്തിൻ്റെ ഭാഗമായി ‘സ്കൂൾ പഠനത്തെ നിർമിത ബുദ്ധി എങ്ങനെ മാറ്റിമറിക്കും’ എന്ന വിഷയത്തെ അധികരിച്ചു കുട്ടികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. എഐ ഒരിക്കലും അധ്യാപകർക്കു പകരമാവുകയില്ല. ഉത്തരങ്ങൾ കണ്ടെത്താൻ മാനുഷിക ഇടപെടൽ തന്നെ വേണ്ടി വരും. വിവരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്നതും വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമാണ്.
എഐ ഒരിക്കലും തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കില്ല. പുരാതനമായ ചില ജോലികൾ ഇല്ലാതായേക്കാം, എന്നാൽ, പകരം നവീനമായ തൊഴിൽ അവസരങ്ങൾ സൃഷ്ഠിക്കപ്പെടും. കംപ്യൂട്ടർ വന്നപ്പോൾ സംഭവിച്ചതു പോലെയുള്ള മാറ്റങ്ങളാകും എഐ വരുമ്പോഴും ഉണ്ടാവുകയെന്നും അദ്ദേഹം ഊന്നി പറഞ്ഞു.
ശാർജ: (KVARTHA) വിദ്യാലയങ്ങളിലെ പഠനം നിർമിത ബുദ്ധിയുടെ സഹായത്തോടെ കൂടുതൽ ഉത്തുംഗതയിലെത്തിക്കാമെന്ന് വിഖ്യാത അമേരിക്കൻ വിദ്യാഭ്യാസ വിചക്ഷണൻ ഡോ. എ എൽ ജോൺസ് പറഞ്ഞു. എന്തിനെയും വസ്തുനിഷ്ഠമായും, ചിന്തോദ്ദീപകമായും പഠിക്കാൻ നിർമിത ബുദ്ധിയിൽ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ചിലർ ഇതിനെ ഹോം വർക്ക് ചെയ്യാനുള്ള എളുപ്പ മാർഗമായി കരുതുന്നു. എന്നാൽ, നിർമിത ബുദ്ധി ഉപയോഗിച്ച് ലഭിക്കുന്ന വിവരങ്ങൾ ചിലപ്പോഴൊക്കെ അപൂർണമാകാം. തെറ്റിദ്ധരിപ്പിക്കുന്നതാകാം. അതുകൊണ്ട് തന്നെ എഐ ഉപയോഗം കരുതലോടെ വേണമെന്നും അദ്ദേഹം പറഞ്ഞു.
എഐ ഒരിക്കലും തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കില്ല. പുരാതനമായ ചില ജോലികൾ ഇല്ലാതായേക്കാം, എന്നാൽ, പകരം നവീനമായ തൊഴിൽ അവസരങ്ങൾ സൃഷ്ഠിക്കപ്പെടും. കംപ്യൂട്ടർ വന്നപ്പോൾ സംഭവിച്ചതു പോലെയുള്ള മാറ്റങ്ങളാകും എഐ വരുമ്പോഴും ഉണ്ടാവുകയെന്നും അദ്ദേഹം ഊന്നി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.