Recovered | യുഎഇയില്‍ സ്വകാര്യ മേഖലയില്‍ വ്യാജ സ്വദേശിവല്‍ക്കരണ ജോലികളിലൂടെ സാമ്പത്തിക സഹായം നേടിയ സ്വദേശികളില്‍ നിന്ന് 23.2 കോടി ദിര്‍ഹം തിരിച്ചു പിടിച്ചു
Aug 10, 2023, 16:29 IST
അബൂദബി: (www.kvartha.com) യുഎഇയില്‍ സ്വകാര്യ മേഖലയില്‍ വ്യാജ സ്വദേശിവല്‍ക്കരണ ജോലികളിലൂടെ നാഫിസിന്റെ സാമ്പത്തിക സഹായം നേടിയ സ്വദേശികളില്‍ നിന്ന് 23.2 കോടി ദിര്‍ഹം തിരിച്ച് പിടിച്ചതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ തൊഴില്‍ പ്രാതിനിധ്യം ഉറപ്പിക്കാന്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വദേശിവല്‍ക്കരണ ലക്ഷ്യം നേടുന്നതിനായി സ്വകാര്യ കംപനികള്‍ വ്യാജ നിയമനം നടത്തുന്നതായും, ഇത്തരം നിയമനങ്ങള്‍ക്ക് കൂട്ടുനിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. സ്വദേശിവല്‍ക്കരണം നടപ്പാക്കുകയും വേതന സംരക്ഷണ സംവിധാനത്തിലൂടെ (ഡബ്ല്യുപിഎസ്) ശമ്പളം കൈമാറുകയും ചെയ്യുന്ന കംപനികളെ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.
സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ നല്‍കുന്ന ആനുകൂല്യങ്ങളാണ് വ്യാജ ഇടപാടിലൂടെ ചിലര്‍ തരപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള സഹായങ്ങള്‍ അനധികൃതമായി കൈപ്പറ്റിയവരില്‍ നിന്നാണ് കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ തുക തിരികെ ഈടാക്കിയത്.
വ്യാജ സ്വദേശിവല്‍ക്കരണത്തിന് കൂട്ടു നില്‍ക്കരുതെന്ന് മന്ത്രാലയം എല്ലാവരോടും അഭ്യര്‍ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 600590000 എന്ന നമ്പരിലോ സ്മാര്‍ട് ആപ്ലികേഷനിലോ അറിയിക്കാം. ഇതിനോടകം 436 കംപനികള്‍ വ്യാജ സ്വദേശിവല്‍ക്കരണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികളും പിഴ ഇടാക്കാനുള്ള നടപടികളും ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
പദ്ധതിയോടെ സഹകരിക്കുന്നവരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും. ഇതിനു പുറമേ കമ്പനികളില്‍ നേരിട്ടു പരിശോധനയ്ക്കുള്ള സംഘവും മന്ത്രാലയത്തിനുണ്ട്. അവര്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു സ്വദേശികള്‍ ജോലി ചെയ്യുന്നതു പരിശോധിച്ച് ഉറപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
സ്വദേശികളുടെ തൊഴില്‍ ശേഷി വര്‍ധിപ്പിക്കാനും തൊഴില്‍ വിപണിയില്‍ മൂല്യമുള്ള ഇമറാത്തി ജീവനക്കാരെ സൃഷ്ടിക്കാനും നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണ പരിപാടികള്‍ ഗൗരവത്തോടെ എടുത്തില്ലെങ്കില്‍ നടപടി കടുപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വ്യാജ സ്വദേശിവല്‍ക്കരണം നടപ്പാക്കിയാല്‍ നിയമ നടപടി സ്വീകരിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും അവര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്വകാര്യ കംപനികള്‍ക്കും മന്ത്രാലയത്തിന് കീഴിലുള്ള നാഫിസ് വഴി സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. മാത്രമല്ല, കൃത്യമായി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന കംപനികളെ മന്ത്രാലയത്തിന്റെ മുന്‍ഗണന പട്ടികയില്‍ ഉള്‍പെടുത്തും. ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് പുറമെ, സര്‍കാര്‍ സേവനങ്ങളില്‍ ഇളവും ലഭിക്കും.
Keywords: News, Gulf, Gulf-News, Ministry of Human Resources and Emiratisation (MoHRE), Recovered, Dh2.3 Million, Emiratis, Fake Jobs, Private Sector, Nafis Programme, AED2.3 million recovered from 107 Nafis’ beneficiaries for accepting fake Emiratisation jobs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.