Shamna Kasim | നടി ശംന ഖാസിം വിവാഹിതയായി; ആഡംബരപൂര്‍വമായ ചടങ്ങുകള്‍ നടന്നത് ദുബൈയില്‍, വീഡിയോ

 


 
ദുബൈ: (www.kvartha.com) മലയാളത്തിന്റെ പ്രിയതാരം നടി ശംന ഖാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ് കംപനി സ്ഥാപകനും സിഇഒയുമായ ശാനിദ് ആസിഫ് അലിയാണ് വരന്‍. ദുബൈയില്‍ വച്ച് നടന്ന ആഡംബരപൂര്‍വമായ വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

വെള്ളയും പച്ചയും ഓറന്‍ജും കലര്‍ന്ന പട്ട് സാരിയും കസവ് തട്ടവും സ്വര്‍ണാഭരണങ്ങളുമായിരുന്നു ശംനയുടെ വിവാഹ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേര്‍ന്ന ഹെവി ബ്രൈഡല്‍ ലഹങ്കയാണ് ശംന ധരിച്ചത്. ദുബൈയില്‍ വിവാഹം നടന്നതിനാല്‍ മീര നന്ദന്‍ ഉള്‍പെടെയുള്ള സിനിമാ രംഗത്തുള്ള കുറച്ച് പേരെ പങ്കെടുത്തിരുന്നുള്ളൂ. ഇവര്‍ക്കായി പിന്നീട് റിസപ്ഷന്‍ ഉണ്ടാകുമെന്നാണ് വിവരം. 

ശാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ ശംന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവയ്ക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശംന കുറിച്ചിരുന്നത്. ശംനയുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
 
Shamna Kasim | നടി ശംന ഖാസിം വിവാഹിതയായി; ആഡംബരപൂര്‍വമായ ചടങ്ങുകള്‍ നടന്നത് ദുബൈയില്‍, വീഡിയോ


റിയാലിറ്റി ഷോയിലൂടെയാണ് കണ്ണൂര്‍ സ്വദേശിയായ ശംന ശ്രദ്ധേയ ആകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ ആയിരുന്നു സിനിമാ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി. പിന്നാലെ അലി ഭായ്, കോളജ് കുമാരന്‍, ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

നിലവില്‍ സ്റ്റേജ് ഷോകളിലും സജീവമാണ് താരം. ജോസഫ് എന്ന മലയാള സിനിമയുടെ തമിഴ് റീമേകായ വിസിത്തിരമാണ് ശംനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ശംന ഖാസിം.


 


Keywords:  News,World,international,Gulf,Dubai,Top-Headlines,Entertainment, Actress, Cinema,Business Man, Actress Shamna Kasim got married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia