Arrested | നടി ഉര്‍ഫി ജാവേദിനെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്ന കേസ്; യുവാവ് അറസ്റ്റില്‍
Dec 22, 2022, 13:02 IST
മുംബൈ: (www.kvartha.com) ബോളിവുഡ് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദിനെ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നവീന്‍ ഗിരി എന്നയാളെയാണ് മുംബൈ ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സ് ആപിലൂടെയാണ് ഭീഷണി സന്ദേശം അയച്ചത്.
അതേസമയം, ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിച്ചുവെന്ന സംഭവത്തില്‍ ഉര്‍ഫി ജാവേദ് ദുബൈയില്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് റിപോര്‍ട്. ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരത്തെ ദുബൈ പൊലീസിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതായാണ് ടൈംസ് ഓഫ് ഇന്‍ഡ്യ അടക്കമുള്ള ദേശീയമാധ്യമങ്ങളാണ് റിപോര്‍ട് ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ദുബൈയില്‍ പൊതുസ്ഥലത്ത് ഗ്ലാമറസ് വേഷം ധരിക്കാന്‍ അനുവാദമില്ലെന്നിരിക്കെയാണ് താരത്തിന്റെ പ്രവൃത്തി. ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ഉര്‍ഫി. കയ്യില്‍ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന ഉര്‍ഫി ഫാഷന്‍ ലോകത്ത് ശ്രദ്ധേയയാണ്. തന്റെ അടുത്ത പ്രോജക്ടുകള്‍ക്കായി ഉര്‍ഫി ഒരാഴ്ചയായി യുഎഇയില്‍ ഉണ്ട്.
സണ്ണി ലിയോണിയും അര്‍ജുന്‍ ബിജ്‌ലാനിയും അവതാരകരായ സ്പ്ലിറ്റ്സ്വില എക്സ്4 ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് ഉര്‍ഫി അവസാനമായി പ്രത്യക്ഷപ്പെട്ടത്.
Keywords: News,National,India,Mumbai,Molestation,Threat,Youth,Arrested,Police,Custody,Gulf,Dubai, Actor Uorfi Javed Receives Molest, Death Threats, Man Arrested In Mumbai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.