സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹാഘോഷ ചടങ്ങ് സംഘടിപ്പിച്ച നവവരനെതിരെ നടപടി
Jun 28, 2020, 10:22 IST
ADVERTISEMENT
റിയാദ്: (www.kvartha.com 28.06.2020) കൊവിഡ് ഭീഷണി നിലനില്‍ക്കെ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹാഘോഷ ചടങ്ങ് സംഘടിപ്പിച്ച നവവരനെതിരെ നടപടി സ്വീകരിച്ച് സൗദി പൊലീസ്. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് ശ്രദ്ധയില്‍പെട്ട സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ തിരിച്ചയച്ചു. സൗദി അറേബ്യയിലെ അസീറിലായിരുന്നു സംഭവം.
വിവാഹങ്ങളും മറ്റ് അനുശോചന ചടങ്ങുകളും ഉള്‍പ്പെടെയുള്ള കുടുംബ, സാമൂഹിക പരിപാടികളില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതിന് സൗദി അറേബ്യയില്‍ വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഓഡിറ്റോറിയത്തില്‍ നിരവധിപ്പേരെ പങ്കെടുപ്പിച്ച് വിവാഹോഘോഷം നടത്തിയത്.
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനകൂട്ടത്തെ പിരിച്ചുവിട്ട ശേഷം നവവരനെയും ഓഡിറ്റോറിയത്തിന്റെ ചുമതലയുള്ള ജീവനക്കാരനെയും ചടങ്ങുമായി ബന്ധമുള്ള മറ്റൊരാളെയും ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. നിയന്ത്രണം ലംഘിച്ചതിന് ഇവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെന്നാണ് പുറത്തു വുരന്ന റിപ്പോര്‍ട്ടുകള്‍.

Keywords: News, Gulf, Riyadh, Saudi Arabia, COVID-19, Marriage, Grooms, Police, Case, Fine, Punishment, Action against groom for organising wedding event with more than allowed number of participants
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.