സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് അപകടം; യുഎഇയില്‍ മലയാളി യുവാവ് മരിച്ചു

 


ADVERTISEMENT


ഷാര്‍ജ: (www.kvartha.com 07.03.2021) മലയാളി യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ് (36) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ ദൈദില്‍ വെച്ചാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.
Aster_MIMS

സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് അപകടം; യുഎഇയില്‍  മലയാളി യുവാവ് മരിച്ചു


പരേതനായ മജീദിന്റെയും കുഞ്ഞീലുമ്മുവിന്റെയും മകനാണ്. ഭാര്യ - ഷഫീദ. മക്കള്‍ - ഷെര്‍ലീഷ് മന്‍ഹ, ഷിറാഷ് - അഹമ്മദ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Keywords:  News, World, Gulf, Sharjah, Youth, Accident, Accidental Death, Vehicles, Accident with a speeding car while talking to friends; Malayalee youth dies in UAE
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia