സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് അപകടം; യുഎഇയില്‍ മലയാളി യുവാവ് മരിച്ചു
Mar 7, 2021, 09:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷാര്‍ജ: (www.kvartha.com 07.03.2021) മലയാളി യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ് (36) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ ദൈദില്‍ വെച്ചാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കവെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.

പരേതനായ മജീദിന്റെയും കുഞ്ഞീലുമ്മുവിന്റെയും മകനാണ്. ഭാര്യ - ഷഫീദ. മക്കള്‍ - ഷെര്‍ലീഷ് മന്‍ഹ, ഷിറാഷ് - അഹമ്മദ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.