Controversy | 'ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം, വേറെ വിവാഹം കഴിച്ചിട്ടില്ല'; നുണക്കഥ പ്രചരിപ്പിച്ച് ചിലര്‍ വിദ്വേഷമുണ്ടാക്കുന്നതായി ആഇശയായി മാറിയ ആതിര മോഹന്‍

 


ജിദ്ദ: (www.kvartha.com) സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും നുണക്കഥ പ്രചരിപ്പിച്ച് ചിലര്‍ വിദ്വേഷമുണ്ടാക്കുന്നതായും തൃശൂര്‍ ചേറ്റുപുഴ സ്വദേശി ആഇശ പറഞ്ഞു. ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ആഇശ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ആതിര മോഹന്‍ എന്ന് പേരുണ്ടായിരുന്ന ഇവര്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ആഇശ എന്ന പേരിലേക്ക് മാറുകയായിരുന്നു. സഊദിയില്‍ മതം മാറിയ ആഇശയ്ക്കെതിരെ ചില കോണുകളില്‍ നിന്ന് പ്രചാരണം നടക്കുന്നതിനിടെയാണ് വിശദീകരണവുമായി അവര്‍ രംഗത്തെത്തിയത്.
     
Controversy | 'ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം, വേറെ വിവാഹം കഴിച്ചിട്ടില്ല'; നുണക്കഥ പ്രചരിപ്പിച്ച് ചിലര്‍ വിദ്വേഷമുണ്ടാക്കുന്നതായി ആഇശയായി മാറിയ ആതിര മോഹന്‍

മതങ്ങളെ പറ്റി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് മതം മാറിയതെന്നും ആഇശ വ്യക്തമാക്കി. മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകളാണ്? തനിക്കെതിരെ കളവ്? പ്രചരിപ്പിക്കുന്നത്?. ലൗ ജിഹാദില്‍ പെട്ടെന്നും സിറിയയില്‍ കൊണ്ടുപോവുകയാണെന്നും പ്രചരിപ്പിക്കുന്നു. ഇതില്‍ യാതൊരു വാസ്തവവും ഇല്ല. ?ത?ന്റെ മുന്‍ഭര്‍ത്താവ് ബെന്നി ആന്റണി പൊലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതിയില്‍ പറയുന്നതെല്ലാം നുണയാണ്?.

2013ല്‍ പ്രണയവിവാഹം നടത്തിയെങ്കിലും അതിന്? ശേഷം ബെന്നി ആന്റണി നിരന്തരമായി തന്നെ ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി നിരന്തരം മര്‍ദിക്കുമായിരുന്നു. ഇത് സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജോലി തേടി സഊദി അറേബ്യയിലെത്തിയത്?. ജിദ്ദയിലെത്തിയ ശേഷവും കുഞ്ഞിന്റെ ചിലവിനായി കിട്ടുന്ന ശമ്പളത്തി?ന്റെ നല്ലൊരു പങ്ക് അയാള്‍ക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങള്‍ക്കും താന്‍ അയച്ചുനല്‍കിയ പണം അയാള്‍ ധൂര്‍ത്തടിക്കുകയായിരുന്നു.

നിരവധി തവണ പറഞ്ഞിട്ടും മാറ്റമുണ്ടായില്ല. അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തിലല്ല ഉള്ളത്. രണ്ടുവര്‍ഷത്തിലേറെയായി ഒരു ബന്ധവുമില്ല. കുട്ടിയെ വേണ്ടെന്ന് വെച്ചിട്ടില്ല, അയാള്‍ വിട്ടു തരാത്തതാണ്. വിവാഹമോചനത്തിന്? നോടീസ് അയച്ചിട്ട് ഏറെനാളായി. അതി?ന്റെ നടപടികള്‍ നടന്നുവരികയാണ്. ധൂര്‍ത്തടിക്കാന്‍ പണം കിട്ടാത്തതിനാല്‍ അയാള്‍ പല വഴിക്കും തന്നെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്.

ഇതില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ താന്‍ ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു പങ്കുമില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. ചില സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തി?ലെ അധികൃതര്‍ക്ക് ഏതെങ്കിലും തരത്തില്‍ മനസറിവുപോലുമുള്ള കാര്യമല്ല. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മറ്റും പ്രചരിപ്പിച്ച് തന്നെ കരിവാരിത്തേക്കാന്‍ ബെന്നി ശ്രമിക്കുകയാണ്. താന്‍ ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ല. ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. റാബിഖ് എന്ന സ്ഥലത്ത് വെച്ചാണ് മതം മാറിയത്. ഇസ്?ലാമിനെ കുറിച്ച് പഠിച്ച ശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ആഇശ കൂട്ടിച്ചേര്‍ത്തു.

മതംമാറ്റം തങ്ങള്‍ അറിഞ്ഞല്ലെന്നും മതംമാറ്റവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ആഇശ ജോലി ചെയ്യുന്ന അല്‍മാസ് ക്ലിനിക് മാനജ്മെന്റ് പ്രതിനിധികളും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ സികെ കുഞ്ഞി മരയ്ക്കാര്‍, റാഫി, ജെനറല്‍ മാനജര്‍ മുസ്ത്വഫ സഈദ്, മാനജര്‍ ആസിഫ് എന്നിവരും സംബന്ധിച്ചു.

Keywords: Controversy-News, Thrissur-News, Islam-News, Jidda-News, Malayalam News, Gulf News, Accepted Islam own free will: Aysha.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia