അബുദാബിയിലെ റോഡില്‍ തുപ്പിയാല്‍ 15,000 രൂപ പിഴ

 



അബുദാബിയിലെ റോഡില്‍ തുപ്പിയാല്‍  15,000 രൂപ പിഴ
അബുദാബി: അബുദബിയില്‍ പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കുന്നവര്‍ക്ക് എതിരായി  നടപടി ശക്തമാക്കുന്നു. റോഡില്‍ തുപ്പുന്നവര്‍ക്കുള്ള പിഴ 200 ദിര്‍ഹത്തില്‍ നിന്ന് 1,000 ദിര്‍ഹമായി വര്‍ദ്ധിപ്പിച്ചു. പൊതു സ്ഥലങ്ങളിലും മറ്റും മാലിന്യം കത്തിച്ചാല്‍ 5,000 ദിര്‍ഹം പിഴ ചുമത്തുന്നതിന് പുറമെ ജയില്‍ ശിക്ഷയും ലഭിക്കും. പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കുന്നവര്‍ക്ക് ഇളവ് നല്‍കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അബുദബി മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഖലീഫ മുഹമ്മദ് അല്‍ റുമൈതി പറഞ്ഞു.

മാലിന്യം കത്തിക്കുന്നത് തടയാന്‍ അബുദബി സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്‌മെന്റാണ് നടപടി സ്വീകരിക്കുന്നത്. 2011ല്‍ ഇത്തരം 950 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തയത്. ഈ വര്‍ഷം ഓഗസ്റ്റ് അവസാനം വരെ 980 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. ഈ പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. റോഡില്‍ തുപ്പിയതിന് അബുദബിയില്‍ അടുത്ത കാലത്ത് നിരവധി പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. റോഡിലും മറ്റും സിഗരറ്റ് കുറ്റി ഇടുന്നതിന് ഒരു മാസം ചുരുങ്ങിയത് 700 പേര്‍ക്ക് പിഴ ചുമത്തുന്നു.

ഇതിനുപുറമെ, റോഡുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങള്‍ തുപ്പി വൃത്തികേടാക്കുന്നതിന് ഒരു ദിവസം 50 പേര്‍ക്കെങ്കിലും പിഴ ചുമത്തുന്നു. പൊതുസ്ഥലങ്ങളില്‍ ച്യുയിംഗം തുപ്പുന്നതിന് 500 ദിര്‍ഹമാണ് നിലവില്‍ പിഴ ഈടാക്കുന്നത്.ഏറ്റവും കൂടുതല്‍ പരിസര മലിനീകരണം സൃഷ്ടിക്കുകയും ശുചീകരണ വിഭാഗത്തിന് കടുത്ത തലവേദനയാവുകയും ചെയ്യുന്നത് പാന്‍ മസാല തുപ്പുന്നതാണെന്ന് അല്‍ റുമൈതി പറഞ്ഞു. ഇവര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും.

SUMMARY: On-the-spot fines for spitting have been so successful in reducing the problem in Abu Dhabi that municipality bosses have decided to increase the pricetag - ten-fold.

key words:
Abu Dhabi, People caught , spitting in public , capital ,Dhs1,000 , penalty , new fines structure
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia