Top tourist attraction | ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി ശൈഖ് സാഇദ് ഗ്രാൻഡ് മസ്ജിദ് സ്ഥാനം നേടി

 


ഖാസിം ഉടുമ്പുന്തല

അബുദബി: (www.kvartha.com) ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്ന 2022-ലെ ട്രിപ് അഡ്വൈസർ റേറ്റിങ്ങിൽ അബുദബിയിലെ ശൈഖ് സാഇദ് ഗ്രാൻഡ് മസ്ജിദ് സ്ഥാനം നേടി. യാത്രക്കാരുടെ അഭിപ്രായവും അവർ നൽകുന്ന റേറ്റിങ്ങും വിനോദസഞ്ചാരകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
                   
Top tourist attraction | ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി ശൈഖ് സാഇദ് ഗ്രാൻഡ് മസ്ജിദ് സ്ഥാനം നേടി

ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ്‌സ്, ദി ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് ഡെസ്റ്റിനേഷൻസ് എന്ന വിഭാഗത്തിൽ മേഖലയിൽ ഒന്നാമതും ആഗോളതലത്തിൽ നാലാം സ്ഥാനവുമാണ് ഗ്രാൻഡ് മസ്ജിദ് നേടിയത്. മികച്ച സാംസ്കാരിക ചരിത്രകേന്ദ്രങ്ങൾ എന്നവിഭാഗത്തിൽ ആഗോളതലത്തിൽ ഗ്രാൻഡ് മസ്ജിദ് ഒമ്പതാംസ്ഥാനവും നേടിയിട്ടുണ്ട്.

ഓരോവർഷവും ഏകദേശം 70 ലക്ഷം ടൂറിസ്റ്റുകളും വിശ്വാസികളുമാണ് മസ്ജിദിൽ എത്തുന്നത്. ഇസ്‌ലാമിന്റെ തനതായ സംസ്കാരവും വിജ്ഞേയവുമായ വ്യത്യസ്ത പരിപാടികളാണ് ഇവിടെ നടന്നുവരുന്നത്. മസ്ജിദിനോട് ചേർന്നുള്ള എക്സിബിഷൻ ഹോളുകൾ, തിയേറ്റർ, ലൈബ്രറി എന്നിവയെല്ലാം ആസ്വദിക്കാനും ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്നുണ്ട്.

Keywords:  Latest-News, World, Gulf, Top-Headlines, UAE, Abu Dhabi, United Arab Emirates, Travel & Tourism, International-Travel-Zone, Mosque, Sheikh Zayed Grand Mosque, Abu Dhabi: Sheikh Zayed Grand Mosque Centre ranked among world's top tourist attractions.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia