UAE Fog Alert | യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; ദൂരക്കാഴ്ച കുറയും, ദേശീയ കാലാവസ്ഥ കേന്ദ്രം ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു!

 


ADVERTISEMENT

അബൂദബി: (KVARTHA) യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്. അബൂദബിയിലെ അജ്ബാന്‍, അല്‍ ഫാഖ എന്നിവിടങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. അബൂദബിയിലെ അല്‍ താഫ് റോഡില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

ദേശീയ കാലാവസ്ഥ കേന്ദ്രം ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു. ദൂരക്കാഴ്ച കുറയുമെന്നും അതിനാല്‍ തന്നെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 30-35 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും പരമാവധി താപനില. കുറഞ്ഞ താപനില 16-21 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

UAE Fog Alert | യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; ദൂരക്കാഴ്ച കുറയും, ദേശീയ കാലാവസ്ഥ കേന്ദ്രം ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു!

കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ് അനുസരിച്ച് രാജ്യത്ത് മേഘാവൃതമായ അന്തരീക്ഷമായിരിക്കും. താപനിലയില്‍ നേരിയ കുറവുണ്ടാകും. 10-20 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ 30 കിലോമീറ്റര്‍ വരെയാകാം. കാറ്റില്‍ പൊടിപടലങ്ങളും ഉയരും അതുകൊണ്ട് പൊടി അലര്‍ജിയുള്ളവര്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.


Keywords: News, World, Gulf-News, Gulf, Weather-News, Abu Dhabi News, Red Alert, Yellow Alert, Issued, Fog, Road, Drivers, Weather, Abu Dhabi: Red and yellow alert issued for fog.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia