കുറ്റകൃത്യങ്ങള്‍ തടയാന്‍ പോക്കറ്റില്‍ ക്യാമറയുമായി അബുദാബി പോലീസ്

 


ADVERTISEMENT

അബുദാബി: (www.kvartha.com 11/07/2015) കുറ്റകൃത്യങ്ങള്‍ തടയാന്‍ പോക്കറ്റില്‍ ക്യാമറയുമായി അബുദാബി പോലീസ്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും കുറ്റകൃത്യങ്ങള്‍ തടയാനും പോലീസും ജനങ്ങളും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നാണ് ലഫ്‌നന്റ് കേണല്‍ യൂസഫ് അല്‍ അഹമ്മദ് വ്യക്തമാക്കിയത്.

പോലീസ് യൂണിഫോമുകളില്‍ അത്യാധുനിക ക്യാമറകള്‍ ഘടിപ്പിക്കാനാണ്  അധികൃതരുടെ തീരുമാനം. മാസങ്ങള്‍ക്ക് മുമ്പ് ദുബൈ പോലീസ് ഇത്തരത്തിലുള്ള ക്യാമറ പോലീസ് യുനിഫോമില്‍ ഘടിപ്പിച്ചിരുന്നു. എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ പകര്‍ത്താന്‍ കഴിവുള്ള ക്യാമറകളാണ് ഘടിപ്പിച്ചത്.  ഓരോ പോലീസുകാരന്റെയും ജോലി അവസാനിക്കുന്ന സമയം പോലീസ് സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിടും. കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പദ്ധതി നടപ്പില്‍ വരുത്തിയിരിക്കുന്നത്.

ക്യാമറയുടെ പൂര്‍ണ്ണ നിയന്ത്രണം വകുപ്പിന്റെ ആസ്ഥാനത്തായതു കൊണ്ടു തന്നെ പകര്‍ത്തുന്ന വീഡിയോ ഡിലീറ്റ് ചെയ്യാനൊന്നും പോലീസുകാര്‍ക്കാവില്ല. പോലീസിനെതിരെ വരുന്ന പരാതികളുണ്ടെങ്കില്‍ അതും ഇത്തരത്തില്‍ പെട്ടന്ന് കണ്ടുപിടിക്കാനാവും. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍ ഇതിനകം തന്നെ പദ്ധതി വിജയകരമായി നടപ്പിലാക്കി വന്നിട്ടുണ്ട്.
കുറ്റകൃത്യങ്ങള്‍ തടയാന്‍ പോക്കറ്റില്‍ ക്യാമറയുമായി അബുദാബി പോലീസ്

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia