Golden Visa | അബൂദബിയില്‍ ഗോള്‍ഡന്‍ വിസ കാലാവധി 10 വര്‍ഷമാക്കി ഏകീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബൂദബി: (www.kvartha.com) അബൂദബിയില്‍ ഗോള്‍ഡന്‍ വിസ കാലാവധി 10 വര്‍ഷമാക്കി ഏകീകരിച്ചു. അബൂദബി റസിഡന്റ്‌സ് ഓഫിസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിസ കാലാവധി ഏകീകരിച്ചതെന്ന് ഡയറക്ടര്‍ മാര്‍ക് ദോര്‍സി അറിയിച്ചു. ഗോള്‍ഡന്‍ വിസക്കാരേയും കുടുംബാംഗങ്ങളേയും കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ്.

വിവിധ വിഭാഗങ്ങളിലെ ആഗോള വിദഗ്ധര്‍ക്കും ബിസിനസുകാര്‍ക്കും അഞ്ച്, പത്ത് വര്‍ഷ കാലാവധിയുള്ള രണ്ട് ഇനം ദീര്‍ഘകാല വിസകളാണ് നേരത്തെ നല്‍കിയിരുന്നത്. മികച്ച വിദ്യാര്‍ഥികള്‍ക്കും അഞ്ചിനു പകരം 10 വര്‍ഷത്തേക്ക് വിസ ലഭിക്കും. ഗോള്‍ഡന്‍ വിസ ഉടമകളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രായഭേദമന്യേ തുല്യ കാലയളവിലേക്ക് വിസ കിട്ടും.

Golden Visa | അബൂദബിയില്‍ ഗോള്‍ഡന്‍ വിസ കാലാവധി 10 വര്‍ഷമാക്കി ഏകീകരിച്ചു

വ്യത്യസ്ത മേഖലകളിലെ വിദഗ്ധരെയും ഗവേഷകരെയും നിക്ഷേപകരെയും യുഎഇയിലേക്കു ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘകാല വിസകള്‍ നല്‍കിവരുന്നത്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, കലാ, കായിക താരങ്ങള്‍ തുടങ്ങി ഒട്ടേറെ വിഭാഗക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിവരുന്നു.

വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തേക്ക് മള്‍ടിപിള്‍ എന്‍ട്രി വിസയും നല്‍കും. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ആറു മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്തു താമസിച്ചാലും വിസ റദ്ദാകില്ല. സ്പോണ്‍സര്‍ മരിച്ചാലും കുടുംബാംഗങ്ങള്‍ക്ക് വിസാ കാലാവധി തീരുന്നതുവരെ രാജ്യത്ത് തുടരാം തുടങ്ങി നിരവധി ആനുകൂല്യങ്ങളുമുണ്ട്.

Keywords: Abu Dhabi Golden Visa now valid for 10 years for all categories, Abu Dhabi, News, Visa, Family, Trending, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia