അബൂദബിയില്‍ 3 പെട്രോളിയം ടാങ്കെറുകളിലും രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള നിര്‍മാണ മേഖലയിലും സ്ഫോടനം
Jan 17, 2022, 16:03 IST
ADVERTISEMENT
അബൂദബി: (www.kvartha.com 17.01.2022) അബൂദബിയിലെ മുസഫ്ഫയില്‍ മൂന്നു പെട്രോളിയം ടാങ്കെറുകളിലും രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള നിര്‍മാണ മേഖലയിലും സ്ഫോടനം. അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡ്രോണ്‍ വിഭാഗത്തില്‍പെടുന്ന ചെറിയ പറക്കുന്ന വസ്തുക്കളാവാം സ്ഫോടനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. രണ്ട് അപകടത്തിലും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സ്ഫോടനം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Abu Dhabi: Explosion in fuel tankers caused by fire, Abu Dhabi, News, Fire, Police, Probe, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

