യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച 40കിലോ കഞ്ചാവ് അബൂദബി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു
Feb 7, 2020, 16:37 IST
അബൂദബി: (www.kvartha.com 07.02.2020) യുഎഇയിലേക്ക് 40 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം വിഫലമാക്കി അബൂദബി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. രണ്ടു ബാഗുകളിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 80 പാക്കറ്റ് കഞ്ചാവ് അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയായിരുന്നു.
പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ നിലയില്‍ ഓരോ ബാഗില്‍ നിന്നും 10 പാക്കറ്റുകള്‍ വീതമാണു കസ്റ്റംസ് കണ്ടെടുത്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വന്‍തോതില്‍ ലഹരി മരുന്ന് അബൂദബി പൊലീസ് പിടിച്ചെടുത്തിരുന്നു.
ജനുവരി നാലിനു 12 ലക്ഷം ദിര്‍ഹം വിലവരുന്ന 1.5 ടണ്‍ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. 2019 നവംബറില്‍ ട്രക്കില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 450 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ജൂണില്‍ 423 കിലോ ഹെറോയിനാണു കസ്റ്റംസ് പിടിച്ചെടുത്തത്.
Keywords: Abu Dhabi Customs foil 40kg marijuana smuggling bid, Abu Dhabi, News, Customs, Airport, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.