കൊവിഡ്-19; പ്രത്യേക വിമാനത്തില്‍ മലയാളികളായ 105 പേരടങ്ങിയ മെഡിക്കല്‍ സംഘം യുഎഇയിലെത്തി
May 20, 2020, 11:23 IST
ADVERTISEMENT
അബുദബി: (www.kvartha.com 20.05.2020) കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള നിന്നുള്ള 105 പേരടങ്ങിയ മെഡിക്കല്‍ സംഘം യുഎഇയിലെത്തി. യുഎഇ ആസ്ഥാനമായ വി പി എസ് ഹെല്‍ത്ത് കെയറാണ് ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങിയ സംഘത്തെ എത്തിച്ചത്. ഇത്തിഹാദ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച രാവിലെ ഇവര്‍ അബുദാബി വിമാനത്താവളത്തിലെത്തി. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട സംഘം രാവിലെ 6.54നാണ് അബുദബിയിലെത്തിയത്.
മലയാളികളായ ഇവര്‍ എല്ലാവരും യുഎഇയിലെ വിവിധ ആശുപത്രികളിലായിരിക്കും സേവനമനുഷ്ഠിക്കുക. പുറപ്പെടുന്നതിന് മുമ്പ് തിങ്കളാഴ്ച എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച 88 പേരടങ്ങിയ മെഡിക്കല്‍ സംഘവും ദുബൈയിലെത്തിയിരുന്നു.

Keywords: News, Gulf, Abu Dhabi, COVID19, Health, Flight, Kochi, Kerala, Malayalees, Dubai, A Team of 105 Medical Professionals Reach UAE
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.