കുവൈത്തില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഫിലിപ്പൈന്‍ യുവതി അമ്മയായി; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം
Apr 1, 2020, 15:39 IST
ADVERTISEMENT
കുവൈത്ത്: (www.kvartha.com 01.04.2020) കുവൈത്തില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഫിലിപ്പൈന്‍ യുവതി അമ്മയായി. ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഇവര്‍ സിസേറിയനിലൂടെയാണ് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കൊവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫിലിപ്പൈന്‍ യുവതി ഏഴാം മാസത്തിലാണ് കുഞ്ഞിന് ജന്മം നല്‍കിയത് . അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പരിഗണിച്ച് ഇവരെ സിസേറിയന്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നുവെന്നും പൂര്‍ണ വളര്‍ച്ചയെത്താത്തതിനാല്‍ കുഞ്ഞിനെ ഇന്‍ക്യൂബേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

Keywords: A Filipino woman who was treated for Kovid in Kuwait became her mother, Kuwait, News, Pregnant Woman, Hospital, Treatment, Health, Health & Fitness, Media, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.