കുവൈത്തില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഫിലിപ്പൈന്‍ യുവതി അമ്മയായി; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം

 


കുവൈത്ത്: (www.kvartha.com 01.04.2020) കുവൈത്തില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഫിലിപ്പൈന്‍ യുവതി അമ്മയായി. ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഇവര്‍ സിസേറിയനിലൂടെയാണ് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കൊവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫിലിപ്പൈന്‍ യുവതി ഏഴാം മാസത്തിലാണ് കുഞ്ഞിന് ജന്മം നല്‍കിയത് . അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കുവൈത്തില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഫിലിപ്പൈന്‍ യുവതി അമ്മയായി; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പരിഗണിച്ച് ഇവരെ സിസേറിയന്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നുവെന്നും പൂര്‍ണ വളര്‍ച്ചയെത്താത്തതിനാല്‍ കുഞ്ഞിനെ ഇന്‍ക്യൂബേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

Keywords:  A Filipino woman who was treated for Kovid in Kuwait became her mother, Kuwait, News, Pregnant Woman, Hospital, Treatment, Health, Health & Fitness, Media, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia