റണ്‍വേകളിലെ നവീകരണം; മെയ് 1 മുതല്‍ 8 വിമാനങ്ങള്‍ അല്‍ മക്തൂം എയര്‍പോര്‍ട്ടിലേക്ക് മാറ്റും
Apr 14, 2014, 08:40 IST
ദുബൈ: നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ രണ്ട് റണ്‍വേകള്‍ മെയ് ഒന്ന് മുതല്‍ ജൂലൈ 20 വരെ അടച്ചിടാന്‍ എയര്‍ പോര്‍ട്ട് അധികൃതര്‍ തീരുമാനിച്ചു. ഇതോടെ എട്ട് വിമാനങ്ങള്‍ പുതുതായി ആരംഭിച്ച എയര്‍പോര്‍ട്ടായ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴിയായിരിക്കും പുറപ്പെടുക.
ഫ്‌ലൈ ദുബൈ, പിഎഎല്‍ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ്, റോയല്‍ ബ്രൂണൈ എയര്‍ലൈന്‍സ്, യമനിയ എയര്‍ലൈന്‍സ്, ഇകിറ്റോറിയല്‍ കോണ്‍ഗോ എയര്‍ലൈന്‍സ്, മലേഷ്യന്‍ എയര്‍ലൈന്‍സ്, യറല്‍ എക്‌സ്പ്രസ് തുടങ്ങിയ വിമാനസര്‍വീസുകളാണ് അല്‍ മക്തൂം വഴി പുറപ്പെടുക.
രണ്ട് ഘട്ടമായി 80 ദിവസത്തെ നവീകരണപ്രവര്‍ത്തനങ്ങളാണ് അധികൃതര്‍
ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സൗത്ത് റണ്‍വേയും രണ്ടാഘട്ടത്തില്‍ നോര്‍ത്ത് റണ്‍വേയിലുമാണ് പണികള്‍ നടക്കുക. നോര്‍ത്ത് റണ്‍വേയും4,000 മീറ്ററോളം വരുന്ന പ്രതലം പുതുക്കി പണിയുക, റണ്‍വേകളിലെ ലൈറ്റുകള്‍ നവീകരിക്കുക, സൗത്ത് റണ്‍വേയില്‍ വാഹനസൗകര്യവും എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികളും വലുതാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നവീകരണ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.
യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും കൂടുതല്‍ സുരക്ഷയും യാത്രക്കാരുടെ സൗകര്യവും കണക്കാക്കിയാണ് നവീകരണം നടത്തുന്നതെന്നും പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും ദുബൈ എയര്‍പോര്‍ട്ട് സി.ഇ.ഒ പോള്‍ ഗ്രിഫ്‌സ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Dubai International Airport, Runway upgrade Project, 80 days, 8 Airlines to be diverted to Al Maktoum Airport, 8 airlines to be diverted to Al Maktoum airport from May 1, Dubai International

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.