മലയാളി യുവാവിനെ വെടിവച്ച കേസില്‍ സൗദി പൗരന് 7 വര്‍ഷം തടവും പിഴയും

 


ADVERTISEMENT

റിയാദ്: (www.kvartha.com 22.09.2021) മലയാളി യുവാവിനെ വെടിവച്ച കേസില്‍ സൗദി പൗരന് ഏഴു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. കൊല്ലം കുളപ്പാടം കളീക്കല്‍ മേലേതില്‍ ജിലാനി മന്‍സിലില്‍ മുഹമ്മദിനെ ആക്രമിച്ച കേസിലാണ് സൗദി പ്രത്യേക കോടതിയുടെ വിധി. റിയാദിലെ വാദി ദവാസിറില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
Aster_MIMS

മലയാളി യുവാവിനെ വെടിവച്ച കേസില്‍ സൗദി പൗരന് 7 വര്‍ഷം തടവും പിഴയും

വാഹനത്തില്‍ പെട്രോള്‍ നിറച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ 30 കാരന്‍ തിരിച്ചെത്തി വെടിവയ്ക്കുകയായിരുന്നു. തുടയില്‍ വെടിയേറ്റ മുഹമ്മദ് ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരുന്നു.

Keywords:  7 year jail term for Saudi man in shooting an Indian, Riyadh, Saudi Arabia, Gun attack, Court, Injured, Malayalee, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia