Injured | യുഎഇയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് അപകടം; 7 പേര്‍ക്ക് പരുക്കേറ്റു

 




ഫുജൈറ: (www.kvartha.com) യുഎഇയിലെ ഫുജൈറയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ഫുജൈറ ആശുപത്രി അധികൃതര്‍ അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയതായി ഫുജൈറ പൊലീസ് വ്യാഴാഴ്ച വൈകുന്നേരം അറിയിച്ചു. 

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു പ്രവാസിയെ റോഡില്‍ എയര്‍ ആംബുലന്‍സ് എത്തിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നാഷണല്‍ സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ സെന്ററുമായി ചേര്‍ന്നാണ് ഫുജൈറ പൊലീസ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. 


Injured | യുഎഇയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് അപകടം; 7 പേര്‍ക്ക് പരുക്കേറ്റു

അല്‍ ബിത്‌നയിലെ അപകട സ്ഥലത്ത് റോഡില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തിരിക്കുന്നതിന്റെയും പരുക്കേറ്റ വ്യക്തിയെ സ്ട്രചറില്‍ ഹെലികോപ്റ്ററിലേക്ക് കൊണ്ടുപോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ നാഷനല്‍ സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ പുറത്തുവിട്ടു. 

അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ശൈഖ് മക്തൂം സ്ട്രീറ്റില്‍ അല്‍ ബിത്‌ന മുതല്‍ അല്‍ ഫര്‍ഫര്‍ റൌണ്ടഎബൌട് വരെയുള്ള റോഡില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം പൊലീസ് തടയുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷമാണ് പിന്നീട് റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കിയത്.

Keywords:  News,World,international,Gulf,Accident,Fire,Injured,Treatment,hospital,Top-Headlines,UAE, 7 injured in UAE fuel tanker fire; helicopter lands on road to rescue expat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia