SWISS-TOWER 24/07/2023

ഭൂരിഭാഗം റോഡപകടങ്ങള്‍ക്കും ഉത്തരവാദികള്‍ യുവ ഡ്രൈവര്‍മാരെന്ന് അബുദാബി പോലീസ്

 


ADVERTISEMENT

അബുദാബി: (www.kvartha.com 31.10.2015) ഭൂരിഭാഗം റോഡപകടങ്ങള്‍ക്കും ഉത്തരവാദികള്‍ യുവ ഡ്രൈവര്‍മാരെന്ന് അബുദാബി പോലീസ്. തലസ്ഥാന എമിറേറ്റില്‍ കഴിഞ്ഞ ഒന്‍പതു മാസത്തിനകം ഉണ്ടായ റോഡപകടങ്ങളില്‍ 63 ശതമാനത്തിന്റെയും ഉത്തരവാദിത്തം യുവ ഡ്രൈവര്‍മാര്‍ക്കാണെന്നാണ് അബുദാബി ട്രാഫിക് പോലീസിന്റെ വിലയിരുത്തല്‍.

63 ശതമാനം റോഡപകടങ്ങളും 18- 35 വയസ്സ് പ്രായപരിധിയിലുള്ള ഡ്രൈവര്‍മാരുടെ അശ്രദ്ധയും അലംഭാവവും മൂലമാണെന്നും അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഖാമിസ് ഇസ്ഹാഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

2015 ലെ ആദ്യ ഒന്‍പതു മാസം സംഭവിച്ച അപകടത്തെതുടര്‍ന്നുണ്ടായ മരണ നിരക്കിലും 34 ശതമാനവും ഉത്തരവാദികളായത് യുവാക്കള്‍ തന്നെ ആയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് വണ്ടി തിരിക്കുന്നതും മുന്‍പിലുള്ള വാഹനവുമായി അകലം പാലിക്കാതെ സഞ്ചരിക്കുന്നതും റോഡിലെ അവസ്ഥ പരിഗണിക്കാതെ അമിതവേഗതയിലോടുക, ചുവപ്പ് സിഗ്‌നല്‍ മറി കടക്കല്‍, അശ്രദ്ധയോടെയുള്ള ഡ്രൈവിങ് എന്നിവയായിരുന്നു റോഡപകടങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

ഇതേതുടര്‍ന്ന് യുവാക്കളില്‍ റോഡ് ഗതാഗത സുരക്ഷാ സംസ്‌ക്കാരം പഠിപ്പിക്കാന്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന പോലീസ് വ്യക്തമാക്കി. അബുദാബി എമിറേറ്റില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരില്‍ ഭൂരിഭാഗവും 18 മുതല്‍ 30 വരെ പ്രായമുള്ളവരാണ്.

തലസ്ഥാന എമിറേറ്റിലെ മൊത്തം ഡ്രൈവിങ് ലൈസന്‍സുള്ളവരില്‍ 53.6 ശതമാനവും ഈ പ്രായത്തിലുള്ളവര്‍ തന്നെയാണ്. സമൂഹമാധ്യമങ്ങളിലൂടെയും വിവിധ പ്രദര്‍ശനങ്ങളിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും യുവാക്കളില്‍ ഡ്രൈവിങ് സുരക്ഷിതത്വം ഉണ്ടാക്കാനുള്ള തീവ്രയത്‌നത്തിലാണ് ഇപ്പോള്‍ അബുദാബി പോലീസ്.

സ്വയരക്ഷയ്‌ക്കൊപ്പം മറ്റുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന സുപ്രധാനമായ നയമാണ് സുരക്ഷാ ഡ്രൈവിങ് എന്നു യുവാക്കളെ ബോധവല്‍കരിക്കുന്നു. സര്‍വകലാശാലകളിലും സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റോഡ്‌സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണം യുവാക്കളില്‍ എത്തിക്കാനുള്ള പ്രത്യേക പരിപാടികളും ട്രാഫിക് പോലീസ് നടപ്പാക്കുന്നുണ്ട്. യുവാക്കളുടെ ഡ്രൈവിങ് സ്വഭാവം മെച്ചപ്പെടുത്തുകയും മാതൃകാപരമാക്കുകയുമാണ് പോലീസിന്റെ ലക്ഷ്യം.

റോഡ് സുരക്ഷാ നിയമ ബോധവല്‍കരണവും നിയമലംഘനം മൂലം സംഭവിക്കുന്ന പരിണത സ്ഥിതിഗതികളും ബോധവല്‍കരിക്കുന്നതിനാല്‍ യുവാക്കളില്‍ അലസമായ ഡ്രൈവിങ് രീതിക്ക് മാറ്റം വരുത്താന്‍ സഹായകമാവും. അമിത വേഗം, ചുവപ്പ് സിഗ്‌നല്‍ ലംഘനം, അശ്രദ്ധ എന്നിവ കൊണ്ടുള്ള അപകടങ്ങളുടെ ദൃശ്യങ്ങളും യുവാക്കളെ ഡ്രൈവിംഗില്‍ ശ്രദ്ധചെലുത്താന്‍ ഇടയാക്കും.
ഭൂരിഭാഗം റോഡപകടങ്ങള്‍ക്കും ഉത്തരവാദികള്‍ യുവ ഡ്രൈവര്‍മാരെന്ന് അബുദാബി പോലീസ്

Also Read:
റെയില്‍ പാളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു


Keywords:  63 per cent of 2015 road accidents caused by youth, Abu Dhabi, Police, Road, Protection, Vehicles, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia