Earthquake | ഇറാനിലെ ശക്തമായ ഭൂചലനത്തിൽ മരണം അഞ്ചായി; യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളും പ്രകമ്പനത്തിൽ കുലുങ്ങിയതോടെ പലരും താമസ സ്ഥലങ്ങളിൽ നിന്ന് ഇറങ്ങിയോടി; ഫർണിചറുകൾ കുലുങ്ങുന്നത് കണ്ടതായും അനുഭവസ്ഥർ

 


ദുബൈ: (www.kvartha.com) ഇറാനിൽ ശനിയാഴ്ച പുലർചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം അഞ്ചായി. പിന്നാലെ തുടർ ചലനങ്ങളും ഉണ്ടായതായാണ് റിപോർട്. തെക്കൻ മേഖലയിലെ ഒരു ഗ്രാമത്തിൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
      
Earthquake | ഇറാനിലെ ശക്തമായ ഭൂചലനത്തിൽ മരണം അഞ്ചായി; യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളും പ്രകമ്പനത്തിൽ കുലുങ്ങിയതോടെ പലരും താമസ സ്ഥലങ്ങളിൽ നിന്ന് ഇറങ്ങിയോടി; ഫർണിചറുകൾ കുലുങ്ങുന്നത് കണ്ടതായും അനുഭവസ്ഥർ

പുലർചെ 1.32 മണിയോടെ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജികൽ സർവേ അറിയിച്ചു. ഇറാന്റെ ഗൾഫ് തീരത്തിനടുത്തുള്ള സയേ ഖോഷ് ഗ്രാമത്തിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ റിക്ടർ സ്കെയിലിൽ 6.3, 6.1 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായതായി സംസ്ഥാന വാർത്താ ഏജൻസിയായ IRNA അറിയിച്ചു. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

അതേസമയം യുഎഇ, ചൈന, ഖത്വർ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതോടെ പലരും താമസ സ്ഥലങ്ങളിൽ നിന്ന് ഇറങ്ങിയോടി. അർധരാതി ഒന്നരമണിയോടെയും മൂന്ന് മണിയോടെയും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി അനുഭവസ്ഥർ പറഞ്ഞു. നിരവധി പേർ അവരുടെ താമസ സ്ഥലങ്ങൾക്ക് സമീപമുള്ള തുറസായ സ്ഥലങ്ങളിൽ ഒത്തുകൂടി. മറ്റുചിലർ ഫർണിചറുകൾ കുലുങ്ങുന്നത് കണ്ടതായും വെളിപ്പെടുത്തി.

ശാർജ, അജ്‌മാൻ, ഉമ്മുൽ ഖുവൈൻ, റാസ് അൽ ഖൈമ മേഖകളിലാണ് സാമാന്യം ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. ഇവിടങ്ങളിലെ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോകളും ഫോടോകളും പങ്കുവെച്ചു. അതേസമയം യുഎഇയിൽ എവിടെയും നാശനഷ്ടങ്ങൾ റിപോർട് ചെയ്തിട്ടില്ല.

കഴിഞ്ഞ വർഷം നവംബറിൽ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇറാൻ ശക്തമായ ഭൂകമ്പങ്ങൾക്ക് സാധ്യതയുള്ള ഒരു മേഖലയാണ്. ഇറാന്റെ ഏറ്റവും മാരകമായ ഭൂചലനം 1990-ൽ ഉണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്, അന്ന് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് 40,000 പേർ കൊല്ലപ്പെട്ടു.

Keywords: 6.0 magnitude earthquake jolts southern Iran, 3 killed; tremors felt in UAE too, International, Dubai, News, Top-Headlines, Earthquake, Iran, Report, Gulf, UAE, Dead, Social Media, Video, Photo.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia