Kuwait Airport | വിമാനത്താവളത്തില്‍ അനധികൃതമായി ടാക്സി സര്‍വിസ്; 60 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം
Sep 28, 2022, 12:32 IST
കുവൈത് സിറ്റി: (www.kvartha.com) വിമാനത്താവളത്തില്‍ അനധികൃതമായി ടാക്സി സര്‍വിസ് നടത്തിയെന്ന കുറ്റം ചുമത്ത് 60 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപാര്‍ട്‌മെന്റ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.
ഇന്‍ഡ്യ, ബംഗ്ലാദേശ്, ഈജിപ്ഷ്യന്‍ പ്രവാസികളാണ് പിടിയിലായവരില്‍ ഭൂരിഭാഗവും. വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിന്നും പുറത്തുനിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്ന ഇവരെ ദിവസങ്ങളായി ട്രാഫിക് പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് ജെനറല്‍ ട്രാഫിക് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജെനറല്‍ മേജര്‍ ജെനറല്‍ യൂസുഫ് അല്‍ ഖദ്ദ നേരിട്ട് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്.
വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ അംഗീകൃത ടാക്സി സര്‍വിസുകള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും അനധികൃതമായി സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. അംഗീകൃത ടാക്‌സികളെ മാത്രമേ ആശ്രയിക്കാവൂ എന്നും നിയമവിരുദ്ധമായി ഓടുന്ന ടാക്‌സികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Keywords: 60 Expats to be deported for giving illegal taxi service to and from Kuwait Airport, Kuwait, News, Airport, Vehicles, Warning, Arrested, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.