കാലാവധി കഴിഞ്ഞും സൗദിയില്‍ തുടരുന്ന ഉംറ തീര്‍ത്ഥാടകരെ സഹായിക്കുന്നവര്‍ക്ക് 6 മാസം തടവും ഒരു ലക്ഷം റിയാല്‍ പിഴയും

 


ADVERTISEMENT

റിയാദ്: (www.kvartha.com 19.05.2016) ഉംറ വിസയില്‍ വന്ന് കാലാവധി ക ഴിഞ്ഞും സൗദിയില്‍ താമസിക്കുന്നവരെ സഹായിക്കുന്നവര്‍ക്ക് ആറുമാസം ജയിലും ഒരു ലക്ഷം റിയാല്‍ പിഴയും. പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

വിസാ കാലാവധി തീരുന്നതിന് മുമ്പുതന്നെ എല്ലാ തീര്‍ത്ഥാടകരും രാജ്യം വിടണമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു. അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് ഗതാഗത സൗകര്യമോ താമസ സൗകര്യമോ ജോലിയോ നല്‍കുന്നവര്‍ പ്രവാസികളാണെങ്കില്‍ അവരെ നാടുകടത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യം വിടാന്‍ എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട ഏജന്‍സികളേയും സ്ഥാപനങ്ങളേയും അറിയിക്കണം. ഉംറ തീര്‍ത്ഥാടകര്‍ക്ക് ജോലി നല്‍കുന്ന സ്‌പോണ്‍സര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും 5 വര്‍ഷത്തെ റിക്രൂട്ട്‌മെന്റ് വിലക്കുമാണ് ഏര്‍പ്പെടുത്തുക. കൂടാതെ ഇദ്ദേഹത്തെ ഒരു വര്‍ഷം വരെ ജയിലിലടയ്ക്കാനും വകുപ്പുണ്ട്.
കാലാവധി കഴിഞ്ഞും സൗദിയില്‍ തുടരുന്ന ഉംറ തീര്‍ത്ഥാടകരെ സഹായിക്കുന്നവര്‍ക്ക് 6 മാസം തടവും ഒരു ലക്ഷം റിയാല്‍ പിഴയും

Also Read:
കാസര്‍കോട്ടെ വൈദ്യുതി തകരാര്‍ പരിഹരിച്ചില്ല; എം എല്‍ എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു

Keywords:  6-month jail, SR100,000 fine for helping Umrah visa overstayers, Riyadh, Passport, Saudi Arabia, Report, Warning, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia