ഒമാനില്‍ വീട്ടില്‍ തന്നെയുള്ള മലിനജലം നിറഞ്ഞ കുഴിയില്‍ വീണ് അഞ്ച് വയസുകാരി മരിച്ചു

 


ADVERTISEMENT

മസ്‌കത്ത്: (www.kvartha.com 07.07.2020) വീട്ടിലെ മലിനജലം നിറഞ്ഞ കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. ഒമാനില്‍ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സില്‍ നിന്നുള്ള വാട്ടര്‍ റെസ്‌ക്യൂ സംഘമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

സോഹാറിലെ കുട്ടിയുടെ വീട്ടില്‍ തന്നെയുള്ള കുഴിയിലാണ് വീണതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വാട്ടര്‍ റെസ്‌ക്യൂ സംഘമെത്തി കുട്ടിയുടെ ശരീരം പുറത്തെടുത്തെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

ഒമാനില്‍ വീട്ടില്‍ തന്നെയുള്ള മലിനജലം നിറഞ്ഞ കുഴിയില്‍ വീണ് അഞ്ച് വയസുകാരി മരിച്ചു

Keywords: News, Gulf, Oman, Muscat, Girl, Death, Ambulance, House, Accident, 5 year old girl dies in Oman
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia