Accidental Death | സഊദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ഥാടകരായ പിതാവും 4 മക്കളും മരിച്ചു; മാതാവിന് പരുക്ക്
Aug 23, 2023, 18:02 IST
ADVERTISEMENT
റിയാദ്: (www.kvartha.com) സഊദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ഥാടകരായ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരുക്കേറ്റു. യു എ ഇയില്‍ നിന്നെത്തിയ ജോര്‍ദാന്‍ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മക്ക- റിയാദ് റോഡില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
പിതാവും മാതാവും നാല് മക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവ് മാലിക് അക്‌റം, മക്കളായ അക്‌റം, മായ, ദനാ, ദീമ എന്നിവരാണ് മരിച്ചത്. മാതാവ് വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഉംറ നിര്‍വഹിച്ച ശേഷം കുടുംബം യു എ ഇയിലേക്ക് മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്.
മരിച്ചവരെ ഹുഫുഫ് മേഖല കിങ് ഫഹദ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ കൈമാറുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഊദിയിലെ ജോര്‍ദാന്‍ എംബസി രംഗത്തുണ്ട്.
Keywords: News, Gulf, Gulf-News, Accident-News, UAE, Umrah, Died, Saudi Crash, Accidental Death, 5 UAE residents returning from Umrah die in Saudi crash.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

