സഊദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികളടക്കം 5 മരണം
Dec 4, 2021, 20:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com 04.12.2021) സഊദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികളടക്കം അഞ്ചു പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിര്‍ (45), ഭാര്യ ശബ്ന മുഹമ്മദ് ജാബിര്‍ (36), ലൈബ മുഹമ്മദ് ജാബിര്‍ (7), സഹ മുഹമ്മദ് ജാബിര്‍ (7) ലുഫ്തി മുഹമ്മദ് ജാബിര്‍ എന്നിവരാണ് മരിച്ചത്.

മൃതദേഹം ബിശക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. ദമാമിനടുത്തു ജുബൈലില്‍ നിന്നു ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുന്നതിനിടെയാണ് അപകടം.
പുതിയ താമസ സ്ഥലത്തേക്കു വീട്ടുപകരണങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ കുടുംബം അവിടെയെത്തിയില്ല. കുടുംബത്തെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് റിയാദില്‍ നിന്നു 198 കിലോ മീറ്റര്‍ അകലെ അല്‍ റൈനില്‍ അപകടം നടന്നതായി അറിഞ്ഞത്. അപകടത്തില്‍ മരിച്ചത് ഇവരാണെന്നും തിരിച്ചറിഞ്ഞു. അഞ്ചു പേരും അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് റിപോര്‍ട്.
വാഹനം ഓടിച്ചിരുന്നത് ജാബിറായിരുന്നു. ജാബിറിന്റെ കുടുംബാംഗങ്ങള്‍ സഊദി അറേബ്യയില്‍ ഉണ്ട്. അവരെ വിവരം അറിയിച്ചിട്ടുണ്ട്.
Keywords: 5 members of a Malayali family killed in car crash in Saudi, Riyadh,Saudi Arabia, Accidental Death, Hospital, Dead Body, Malayalee, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.