സിവില്‍ സര്‍വ്വീസ് മന്ത്രാലയം കരാര്‍ പുതുക്കി നല്‍കിയില്ല; സൗദിയില്‍ ആരോഗ്യരംഗത്ത് 478 പ്രവാസികള്‍ക്ക് ജോലി പോകും

 


സൗദി അറേബ്യ: (www.kvartha.com 31.10.2016)  സിവില്‍ സര്‍വിസ് മന്ത്രാലയം കരാര്‍ പുതുക്കി നല്‍കാത്തതിനെത്തുടര്‍ന്ന് സൗദിയില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന 478 പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് സൗദി ദിനപത്രം അല്‍ വത്താന്‍ റിപ്പോര്‍ട്ട് ചെയ്തു. കിങ് സൗദ് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്കാണ് ജോലി നഷ്ടപ്പെടുക. ഇവരുടെ കരാര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പുതുക്കുന്നതിനായി സര്‍വകലാശാല, സിവില്‍ സര്‍വ്വിസ് മന്ത്രാലയത്തെ സമീപിച്ചെങ്കിലും അപേക്ഷ മന്ത്രാലയം നിരസിക്കുകയായിരുന്നു
സിവില്‍ സര്‍വ്വീസ് മന്ത്രാലയം കരാര്‍ പുതുക്കി നല്‍കിയില്ല; സൗദിയില്‍ ആരോഗ്യരംഗത്ത് 478 പ്രവാസികള്‍ക്ക് ജോലി പോകും
വളരെക്കാലം ഈ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തില്ലെയെന്നും ഇനി യോഗ്യതയുള്ള സൗദി ജനങ്ങള്‍ ജോലി ചെയ്യട്ടെയെന്നുമായിരുന്നു മന്ത്രാലയത്തിന്റെ നിലപാട്. ഏഴ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരും 31 അസിസ്റ്റന്റ് ഡോക്ടര്‍മാരും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു

അതേസമയം സര്‍വകലാശാലയ്ക്ക് കീഴില്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്ത 516 തൊഴിലാളികളുടെ കരാര്‍ മന്ത്രാലയം പുതുക്കിനല്‍കിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia