ദുബൈ മറീനയിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം; 40 നിലകള്‍ കത്തിനശിച്ചു, പ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 04.08.2017) ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റായ ദുബൈ മറീനയിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. അപകടസമയത്ത് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് കൂട്ടനിലവിളി ഉയര്‍ന്നത്.

അപകടം നടന്ന് 10 മിനിറ്റിനുള്ളില്‍ തന്നെ തീ 50-ാം നിലയിലേക്ക് പടര്‍ന്നു. പുലര്‍ച്ചെ ഒരുമണിയോടെ തീ ആളിപ്പടര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ടോര്‍ച്ച് ടവറിന്റെ ഒമ്പതാം നിലയില്‍ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

ദുബൈ മറീനയിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം; 40 നിലകള്‍ കത്തിനശിച്ചു, പ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

86 നിലകളുള്ള കെട്ടിടത്തിന്റെ 40 നിലകള്‍ കത്തി നശിച്ചതായാണ് വിവരം. ടോര്‍ച്ച് ടവറിലെയും സമീപ പ്രദേശങ്ങളിലേയും താമസക്കാരെ പോലീസ് മാറ്റിപാര്‍പ്പിച്ചു. പ്രദേശം പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. അപകടം എങ്ങനെ നടന്നു എന്നതിനെ കുറിച്ച് വിവരമില്ല. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ദുബൈ പോലീസ് വ്യക്തമാക്കി. അധികൃതര്‍ അപകടത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടിട്ടുണ്ട്. 2015ലും ടോര്‍ച്ച് ടവറില്‍ സമാനമായ തീപിടുത്തം ഉണ്ടായിരുന്നു.

Also Read:
പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai skyscraper fire: Torch Tower residents wake to screams as flames engulf 79-storey building, Dubai, News, Injured, Report, Police, Probe, Photo, Gulf, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia